Currency

രണ്ടാമത് ജിസിസി നഴ്‌സിങ് സമ്മേളനം 26ന് ദോഹയില്‍

സ്വന്തം ലേഖകന്‍Thursday, February 23, 2017 5:34 pm

ദോഹ: ജിസിസി നഴ്‌സിങ് സമ്മേളനത്തിന് 26ന് ദോഹയില്‍ തുടക്കം. ദോഹ ഷെറാട്ടണ്‍ ഹോട്ടലിലാണ് രണ്ടാമതു ജിസിസി നഴ്‌സിങ് സമ്മേളനം നടക്കുന്നത്. ദ്വിദിന സമ്മേളനത്തില്‍ 350ല്‍ ഏറെ പ്രതിനിധികള്‍ പങ്കെടുക്കും. സാങ്കേതിക വളര്‍ച്ചയും നഴ്‌സിങ് പരിരക്ഷയും എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.

ജിസിസി രാജ്യങ്ങളിലെ നഴ്‌സിങ് മേധാവികള്‍, നയരൂപീകരണ വിദഗ്ധര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി 350ല്‍ ഏറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ നഴ്‌സിങ്ങില്‍ സാങ്കേതിക വിദ്യയുടെ പ്രയോഗവും പ്രതിഫലനവും എന്ന വിഷയത്തില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x