
മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. സോഹാറിലെ വാദി ഹിബിയിലാണ് സംഭവം. ഇബ്രിയില്‍ നിന്നും സൊഹാറിലേക്കു പുറപ്പെട്ട വാഹനം മറിഞ്ഞാണു രജീഷ്, സുകുമാരന്‍ നായര്‍, ശജീന്ദ്രന്‍ എന്നിവര്‍ മരിച്ചത്. രജീഷും സുകുമാരനും പത്തനംതിട്ട സ്വദേശികളാണ്. ശജീന്ദ്രന്‍ കണ്ണൂര്‍ സ്വദേശിയും. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
സുകുമാരനും രജീഷും ഇബ്രി ആരോഗ്യ മന്ത്രാലയം ആശുപത്രിയിലെ ടെക്നീഷന്മാരാണ്. ശജീന്ദ്രന്‍ സ്വകാര്യ കമ്പനിയായ ‘യുണീക്കി’ലെ ജീവനക്കാരനും. സൊഹാറിലെ അംബലത്തില് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഇബ്രിയില്‍ നിന്നും ഇവര്‍ സൊഹാറിലേക്ക് തിരിച്ചത്. സ്വദേശിയുടെ മിനി ബസിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. നിയന്ത്രണംവിട്ട വാഹനം വാദിയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
മരിച്ചവരുടെ മൃദേഹങ്ങള്‍ സോഹാറിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.