
ദോഹ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള വാഹനത്തില്‍ പുകവലിച്ചാല്‍ 3000 റിയാല്‍ പിഴ ചുമത്തുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 2016ല്‍ അംഗീകരിച്ച ആരോഗ്യ സുരക്ഷാ നിയമ വകുപ്പ് ഇതിനും ബാധ കമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
18 വയസ്സില്‍ കുറവായ കുട്ടികള്‍ വാഹനത്തില്‍ ഉള്ള സാഹചര്യത്തില്‍ പുകവലിച്ചാലാണ് നടപടി. നിയമ ലംഘനം ശ്രദ്ധയില്‍ പെടുന്നവര്‍ 50302001 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ GHCC@MOPH.GO-V.QA എന്ന ഇമെയില്‍ അഡ്രസിലോ വിവരം അറിയിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.