ലെസ്റ്റര്‍ സിറ്റിയില്‍ തൊഴിലിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ 10 സ്ത്രീകളും ഉണ്ട്. കഴിഞ്ഞയാഴ്ചയാണ് നഗരത്തിലെ രണ്ട് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്. ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു അഫ്ഗാന്‍ പൗരനും പിടിയിലായിട്ടുണ്ട്.
ലണ്ടന്‍: വിസ നിയമലംഘനം നടത്തിയതിന് ബ്രിട്ടനില്‍ 38 ഇന്ത്യക്കാര്‍ പിടിയില്‍. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിനും കൃത്യമായ രേഖകളില്ലാതെ രാജ്യത്തേക്ക് കടന്നുകയറിയതിനുമാണ് 38 ഇന്ത്യക്കാരെ ബ്രിട്ടീഷ് ഇമിഗ്രേഷന്‍ വകുപ്പ് പിടികൂടിയത്.
ലെസ്റ്റര്‍ സിറ്റിയില്‍ തൊഴിലിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ 10 സ്ത്രീകളും ഉണ്ട്. കഴിഞ്ഞയാഴ്ചയാണ് നഗരത്തിലെ രണ്ട് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്. ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു അഫ്ഗാന്‍ പൗരനും പിടിയിലായിട്ടുണ്ട്.
പിടിയിലായവരില്‍ 31 പേര്‍ വിസ കാലാവധി കഴിഞ്ഞവരും ഏഴുപേര്‍ കൃത്യമായ രേഖകളില്ലാതെ രാജ്യത്തേക്ക് കടന്നുകയറിയവരുമായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് തൊഴില്‍ നല്‍കിയ സ്ഥാപനങ്ങള്‍ ഓരോ തൊഴിലാളിയുടെ പേരിലും 20000 പൗണ്ട് വീതം പിഴയടക്കേണ്ടിവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.