Currency

കര്‍ഷകത്തൊഴിലാളികള്‍ക്കും ഇടയന്മാര്‍ക്കും സൗദിയില്‍ വീസ വ്യവസ്ഥയില്‍ ഇളവ്

സ്വന്തം ലേഖകന്‍Wednesday, July 19, 2017 2:17 pm

കാലി വളര്‍ത്തലും കൃഷിയും ഉപജീവനമായി സ്വീകരിച്ച സൗദി സ്വദേശികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ വിദേശ തൊഴിലാളികള്‍ക്ക് വീസ അനുവദിക്കാനുള്ള കര്‍ശന വ്യവസ്ഥയില്‍ നിന്ന് ഇടയന്മാരെയും കൃഷി തൊഴിലാളികളെയും ഒഴിവാക്കി. സ്വകാര്യ മേഖലയില്‍ ലഭ്യമായ മുഴുവന്‍ തൊഴിലവസരങ്ങളെയും കുറിച്ച് നാഷനല്‍ ലേബര്‍ ഗേറ്റ്‌വേ (താഖാത്ത്) പോര്‍ട്ടലില്‍ പരസ്യപ്പെടുത്തണമെന്നാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയ വ്യവസ്ഥയില്‍ പറയുന്നത്.

റിയാദ്: കര്‍ഷകത്തൊഴിലാളികള്‍ക്കും ഇടയന്മാര്‍ക്കും വേഗത്തില്‍ വീസ അനുവദിക്കാന്‍ സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. കാലി വളര്‍ത്തലും കൃഷിയും ഉപജീവനമായി സ്വീകരിച്ച സൗദി സ്വദേശികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ വിദേശ തൊഴിലാളികള്‍ക്ക് വീസ അനുവദിക്കാനുള്ള കര്‍ശന വ്യവസ്ഥയില്‍ നിന്ന് ഇടയന്മാരെയും കൃഷി തൊഴിലാളികളെയും ഒഴിവാക്കി.

സ്വകാര്യ മേഖലയില്‍ ലഭ്യമായ മുഴുവന്‍ തൊഴിലവസരങ്ങളെയും കുറിച്ച് നാഷനല്‍ ലേബര്‍ ഗേറ്റ്‌വേ (താഖാത്ത്) പോര്‍ട്ടലില്‍ പരസ്യപ്പെടുത്തണമെന്നാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയ വ്യവസ്ഥയില്‍ പറയുന്നത്. സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലവസരങ്ങളും സൗദി സ്വദേശികള്‍ക്ക് അവകാശപ്പെട്ടതാണെന്ന കാഴ്ചപ്പാടില്‍ ഊന്നിയാണ് ഈ വ്യവസ്ഥ നടപ്പാക്കിയത്.

നിശ്ചിത കാലം പോര്‍ട്ടലില്‍ പരസ്യപ്പെടുത്തിയിട്ടും ഈ തൊഴിലവസരങ്ങള്‍ സ്വീകരിക്കുന്നതിന് യോഗ്യരായ സൗദി ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവരാത്ത പക്ഷം മാത്രമാണ് വിദേശങ്ങളില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വീസ അനുവദിക്കുക. ഇതുമൂലം തൊഴില്‍ വീസകള്‍ ലഭിക്കുന്നതിനും തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഏറെ കാത്തിരിക്കേണ്ടിവരികയാണ്.

സൗദി സ്വദേശികള്‍ക്ക് സ്വീകാര്യമല്ലാത്ത ചില തൊഴിലുകളെ ഈ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കണമെന്ന് സ്വകാര്യ വ്യവസായികള്‍ പലതവണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് കൃഷി, ഇടയ ജോലികള്‍ക്ക് വീസ അനുവദിക്കുന്ന വ്യവസ്ഥകള്‍ ലളിതമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x