Currency

വീസ റദ്ദാക്കാത്തവര്‍ക്ക് ഒമാനില്‍ തിരിച്ചെത്താനാകില്ല

സ്വന്തം ലേഖകന്‍Wednesday, October 10, 2018 2:34 pm

മസ്‌കത്ത്: ഒമാനില്‍ നിന്നും വീസ റദ്ദാക്കാതെ മടങ്ങുന്നവര്‍ക്കു വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കില്ല. പുതിയ തൊഴില്‍ വീസയിലോ, വിസിറ്റ്ങ് വീസയിലോ എത്തുന്നവര്‍ക്കാണ് പ്രവേശന അനുമതി നിഷേധിച്ചിരിക്കുന്നത്. ഒമാനില്‍ നിന്നു മടങ്ങി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയാലും പുതിയ വീസയില്‍ മടങ്ങിയെത്താന്‍ സാധിക്കില്ലെന്നു റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

എന്നാല്‍, നിലവില്‍ ഒമാനില്‍ നിന്നും തൊഴില്‍ വീസ റദ്ദാക്കി മടങ്ങുന്നവര്‍ക്കു പുതിയ വീസയില്‍ മടങ്ങിയെത്തുന്നതിന് എന്‍ഒസി നിര്‍ബന്ധമാണെന്നും പൊലീസ് അറിയിച്ചു. ഈ നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x