38 സ്കൂള്‍, കിന്റര്‍ഗാര്‍ട്ടനുകളിലായി ഒരു ശതമാനം മുതല്‍ 15 ശതമാനം വരെയാണ് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍, ഇംഗ്ലീഷ് മോഡേണ്‍ സ്കൂള്‍, ദോഹ ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവയ്ക്കും വര്‍ധനയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ആറ് കിന്റര്‍ഗാര്‍ട്ടനുകള്‍ക്ക് 15 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ദോഹ: രാജ്യത്തെ മുപ്പത്തിയെട്ട് സ്വകാര്യ, കിന്റര്ഗാര്ട്ടന് സ്കൂളുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്കി. എന്നാല്‍ ഫീസ് വര്‍ധനയ്ക്ക് അനുമതി തേടിയ സ്കൂളുകളില്‍ എഴുപത് ശതമാനത്തോളം തള്ളി. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് അനുമതി നല്‍കിയത്. 127 സ്വകാര്യ, കിന്റര്ഗാര്ട്ടന് സ്കൂളുകള്‍ ഫീസ് വര്‍ധനയ്ക്ക് അനുമതി തേടിയതില്‍ 89 സ്കൂളുകളുടെ അപേക്ഷകളും നിരസിച്ചതായി മന്ത്രാലയത്തിലെ സ്വകാര്യ സ്കൂള്‍ ലൈസന്‍സിങ് ഡയറക്ടര്‍ ഹമദ് അല്‍ ഘാലി പറഞ്ഞു.
38 സ്കൂള്‍, കിന്റര്‍ഗാര്‍ട്ടനുകളിലായി ഒരു ശതമാനം മുതല്‍ 15 ശതമാനം വരെയാണ് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍, ഇംഗ്ലീഷ് മോഡേണ്‍ സ്കൂള്‍, ദോഹ ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവയ്ക്കും വര്‍ധനയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ആറ് കിന്റര്‍ഗാര്‍ട്ടനുകള്‍ക്ക് 15 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
2017- 18 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം മാര്‍ച്ച് ഒന്നിന് ആരംഭിക്കും. ഒക്ടോബര്‍ 12 വരെയാണ് പ്രവേശനം. സീറ്റ് റിസര്‍വേഷന്‍ മാര്‍ച്ച് ഒന്നുമുതല്‍ മേയ് ഒന്ന് വരെയാണ്. അതേസമയം താമസാനുമതി രേഖ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളാല്‍ പ്രവേശനത്തില്‍ കാലതാമസം നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് 2018 ജനുവരി വരെ സമയം നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.