Currency

ഒമാനിൽ വരുംവർഷം ശമ്പളം 4.6 ശതമാനം വർദ്ധിക്കുമെന്ന് സർവ്വേഫലം

സ്വന്തം ലേഖകൻThursday, September 15, 2016 9:01 pm

ഒമാനിൽ പ്രവർത്തിക്കുന്ന 600 മൾട്ടി നാഷ്ണൽ കമ്പനികളിലും ദേശീയ കമ്പനികളിലുമായി ജിസിസി നടത്തിയ സർവ്വേയിലാണു വരും വർഷം രാജ്യത്ത് 4.6 ശതമാനം ശമ്പളവർദ്ധനവിനു സാാധ്യതയുണ്ടെന്ന് കണ്ടെത്തിയത്.

മസ്കറ്റ്: വരും വർഷം ഒമാനിൽ ശമ്പളം 4.6 ശതമാനം വരെ വർദ്ധിച്ചേക്കുമെന്ന് സർവ്വേഫലം. ഒമാനിൽ പ്രവർത്തിക്കുന്ന 600 മൾട്ടി നാഷ്ണൽ കമ്പനികളിലും ദേശീയ കമ്പനികളിലുമായി ജിസിസി നടത്തിയ സർവ്വേയിലാണു വരും വർഷം രാജ്യത്ത് 4.6 ശതമാനം ശമ്പളവർദ്ധനവിനു സാാധ്യതയുണ്ടെന്ന് കണ്ടെത്തിയത്.

2013-ൽ ആറു ശതമാനവും 2014-ൽ 5.5 ശതമാനവും 2015-ൽ 5.1 ശതമാനവും ശമ്പള വർധന നടപ്പാക്കിയ സ്ഥാനത്ത് വരും വർഷം  4.6 ശതമാനം ശമ്പള വർധന നടപ്പാക്കാനാണ് കമ്പനികളുടെ തീരുമാനം. എണ്ണവിലയിൽ വന്ന ഇടിവാണ് ശമ്പളവർധനവിൽ വലിയ ഉയർച്ച ഇല്ലാതാകാൻ കാരണം.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x