Currency

എത്തിഹാദിൽ 45 ശതമാനം ഇളവില്‍ 45 രാജ്യങ്ങളിലേയ്ക്ക് പറക്കാം

സ്വന്തം ലേഖകൻSunday, November 27, 2016 7:59 pm

യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുമായി എത്തിഹാദ് എയർലൈൻസ്. ടിക്കറ്റ് നിരക്കിൽ നാല്പത്തിയഞ്ച് ശതമാനം ഇളവില്‍ 45 നഗരങ്ങളിലേയ്ക്ക് പറക്കാനുള്ള ഓഫറാണ് കമ്പനി മുന്നോട്ട് വെക്കുന്നത്.

ദുബായ്: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുമായി എത്തിഹാദ് എയർലൈൻസ്. ടിക്കറ്റ് നിരക്കിൽ നാല്പത്തിയഞ്ച് ശതമാനം ഇളവില്‍ 45 നഗരങ്ങളിലേയ്ക്ക് പറക്കാനുള്ള ഓഫറാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യയില്ലെന്ന് മാത്രം.

ഇന്തോനേഷ്യ, ന്യൂയോര്‍ക്ക്, തായ് ലന്റ് എന്നിവയും ഇതിൽ ഉള്‍പ്പെടുത്തിയിട്ടില്ല. ഇക്കണോമി, ബിസിനസ് ക്ലാസുകളിലാണ് ഓഫറുകള്‍ നല്‍കുന്നത്. 2016 ഡിസംബര്‍ 2 വരെ കാലാവധിയുണ്ട്.  നിരക്കിളവിനെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ഇത്തിഹാദിന്റെ ഓഫീഷ്യല്‍ വെബ്സൈറ്റിൽ ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x