
മസ്കത്ത്: നബിദിനം, ദേശീയദിനം എന്നിവയോടനുബന്ധിച്ച് ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 20, 21, 22, 23, 24 തീയതികളിലായിരിക്കും അവധി. നവംബര്‍ 20 വെള്ളിയാഴ്ചയാണ് നബിദിനം. 25ന് വീണ്ടും ഓഫിസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി അറിയിച്ചു.
രണ്ടു വാരാന്ത്യ അവധി കൂടിയായതിനാലാണ് തുടര്‍ച്ചയായി അഞ്ച് ദിവസം അവധി ലഭിക്കുക. അതിനാല്‍ സ്വദേശികളും വിദേശികളുമായ തൊഴിലാളികള്‍ ഒഴിവ് ദിനം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.