2012-2016 കാലയളവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 2,33,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇതേ കാലയളവില്‍ സര്‍ക്കാര്‍ മേഖലയില്‍ 39,235 നിയമനങ്ങളും നടന്നു. സാമ്പത്തിക മേഖലയില്‍ വൈവിധ്യവത്കരണം കൊണ്ടുവന്ന് വരുമാനം വര്‍ധിപ്പിച്ചതും രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കാന്‍ സഹായകമായിട്ടുണ്ട്.
മസ്കത്ത്: ഒമാനില്‍ അഞ്ചുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളിലാണ് അഞ്ചുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഉണ്ടായത്. ആഗോള വിപണിയിലെ എണ്ണവില ഇടിഞ്ഞതോടെയാണ് ഇത്രയും തൊഴിലവസരങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
2012-2016 കാലയളവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 2,33,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇതേ കാലയളവില്‍ സര്‍ക്കാര്‍ മേഖലയില്‍ 39,235 നിയമനങ്ങളും നടന്നു. സാമ്പത്തിക മേഖലയില്‍ വൈവിധ്യവത്കരണം കൊണ്ടുവന്ന് വരുമാനം വര്‍ധിപ്പിച്ചതും രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കാന്‍ സഹായകമായിട്ടുണ്ട്.
സ്വദേശികളോടൊപ്പം ധാരാളം വിദേശികള്‍ക്കും ഈ കാലയളവില്‍ തൊഴില്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. തൊഴിലാളികളില്‍ കൂടുതല്‍ പേരും വിദേശികളാണെങ്കിലും സ്വദേശിവത്കരണം ശക്തമായതോടെ സ്വദേശികളും നിയമിതരായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.