കാപിറ്റല്‍ മേഖലയിലെ ആറ് ഇന്ത്യന്‍ സ്കൂളുകളിലായി 2846 സീറ്റുകളാണ് സ്കൂള്‍ ബോര്‍ഡ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം പ്രതീക്ഷിക്കുന്നത്. നിലവിലെ അപേക്ഷകരുടെ എണ്ണമനുസരിച്ച് 2000 ത്തിലധികം കുട്ടികള്‍ക്ക് അധികമായി സീറ്റുകള്‍ കണ്ടെത്തേണ്ടിവരും.
മസ്കത്ത്: സ്കൂളുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷകരുടെ എണ്ണം 5000 കവിഞ്ഞു. അപേക്ഷ സമര്‍പ്പിക്കാന്‍ ഒരാഴ്ച ബാക്കിയിരിക്കെയാണ് അപേക്ഷകരുടെ എണ്ണം അയ്യായിരം കവിഞ്ഞതായി ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചത്. കാപിറ്റല്‍ മേഖലയിലെ ആറ് ഇന്ത്യന്‍ സ്കൂളുകളിലായി 2846 സീറ്റുകളാണ് സ്കൂള്‍ ബോര്‍ഡ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം പ്രതീക്ഷിക്കുന്നത്. നിലവിലെ അപേക്ഷകരുടെ എണ്ണമനുസരിച്ച് 2000 ത്തിലധികം കുട്ടികള്‍ക്ക് അധികമായി സീറ്റുകള്‍ കണ്ടെത്തേണ്ടിവരും.
അതേസമയം അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്കാന് ശ്രമിക്കുമെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം കുറഞ്ഞ അഡ്മിഷനാണ് ഈ വര്‍ഷം പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒമാന്‍ സര്‍ക്കാര്‍ ചില സ്വകാര്യ സ്കൂളുകള്‍ അടച്ചുപൂട്ടിയതും സി.ബി.എസ്.ഇ ഇന്റര്‍നാഷനല്‍ കരിക്കുലം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതുമാണ് അപേക്ഷകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്.
കഴിഞ്ഞ അദ്ധ്യയന വര്‍ഷം 4500 അപേക്ഷ ലഭിച്ചപ്പോള്‍ എല്ലാവര്ക്കും പ്രവേശനം നല്‍കുകയും ചെയ്തിരുന്നു. ഈ വര്‍ഷവും എല്ലാ കുട്ടികള്‍ക്കും സീറ്റ് നല്കാന് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അപേക്ഷിച്ച സ്കൂളുകളില്‍ തന്നെ പ്രവേശനം ലഭിക്കണമെന്നില്ലെന്ന് അധികുതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.