Currency

തൊഴിൽ നിയമലംഘനം; മസ്കറ്റിൽ ഒരാഴ്ചയ്ക്കിടയിൽ പിടിക്കപ്പെട്ടത് 501 പേർ

സ്വന്തം ലേഖകൻWednesday, September 28, 2016 4:23 pm

സെപ്തംബർ 18നും 24നുമിടയിൽ മസ്കറ്റിൽ തൊഴിൽ നിയമ ലംഘനം നടത്തിയതിന് 501 തൊഴിലാളികളെ അധികൃതർ പിടികൂടി.

മസ്കറ്റ്: സെപ്തംബർ 18നും 24നും ഇടയിൽ മസ്കറ്റിൽ തൊഴിൽ നിയമ ലംഘനം നടത്തിയതിന് 501 തൊഴിലാളികളെ അധികൃതർ പിടികൂടി. മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് അനധികൃതമായി തൊഴിൽ ചെയ്യുന്നവരെ കണ്ടെത്താൻ നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇവരിൽ 477 പേരെയും പിടികൂടിയിരിക്കുന്നത്. ഇതിൽ അനധികൃതമായി രാജ്യത്ത് ഒളിച്ച് താമസിക്കുകയായിരുന്ന 241 തൊഴിലാളികളും ഉൾപ്പെടുന്നു.

നോർത്ത് ബടിന ഗവർണറേറ്റിലാണു ഏറ്റവും കൂടുതൽ തൊഴിൽ നിയമലംഘകരെ പിടികൂടിയത്. 165 തൊഴിലാളികൾ ഇവിടെ നിന്നും പിടിക്കപ്പെട്ടപ്പോൾ 97 പേരെ ദഹിറ ഗവർണറേറ്റിൽ നിന്നും പിടികൂടി. ഇവർക്കെതിരെ നാടുകടത്തുന്നത് അടക്കമുള്ള നിയമനടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു. അടുത്തിടെ തൊഴിൽനിയമലംഘനം നടത്തിയ 476 തൊഴിലാളികളെ മാനവവിഭവശേഷി മന്ത്രാലയം നാടുകടത്തിയിരുന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x