
ദോഹ: അഷ്ഗാലിന്റെ അതിവേഗ വികസന പദ്ധതികള്‍ക്ക് അംഗീകാരമായി ഖത്തര്‍ പൊതുമേഖലാ തപാല്‍ കമ്പനിയായ ക്യു- പോസ്റ്റിന്റെ സ്റ്റാംപ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഖത്തറിന്റെ മുഖമുദ്രകളില്‍ ഒന്നായി മാറിയ 5/6 ഇന്റര്‍ചേഞ്ചിന്റെ ചിത്രമാണ് പുതിയ തപാല്‍ സ്റ്റാംപിലുള്ളത്. ഇരുസ്ഥാപനങ്ങളിലെയും ഉന്നതരുടെ സാന്നിധ്യത്തില്‍ അഷ്ഗാല്‍ ആസ്ഥാനത്തായിരുന്നു സ്റ്റാംപ് പ്രകാശനം.
പരസ്പരം സ്പര്ശിച്ചും എന്നാല്‍ ഇരുദിശകളിലേക്കു ചെരിഞ്ഞും നൂറുമീറ്റര്‍ ഉയരത്തില്‍ നില്ക്കുന്ന വൃത്താകൃതിയിലുള്ള രണ്ടു കമാനങ്ങളാണ് ഈ ഇന്റര്‍ചേഞ്ചിനെ ശ്രദ്ധേയമാക്കുന്നത്. സ്റ്റാംപുകളുടെ ചരിത്രത്തില്‍ തന്നെ ഒരു മാറ്റവുമായാണ് പുതിയ സ്റ്റാംപ് പുറത്തിറക്കിയിരിക്കുന്നതെന്നു ഖത്തര്‍ പോസ്റ്റ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഹമദ് മുഹമ്മദ് അല്‍ ഫിദ പറഞ്ഞു. ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്ന സ്റ്റാംപ് സ്കാന്‍ ചെയ്താല്‍ ഈ ഇന്റര്ചേഞ്ചിനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ വിഡിയോ കാണാനാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.