Currency

തിവിയില്‍ വാഹനാപകടം; വിനോദയാത്രയ്‌ക്കെത്തിയ ആറു മലയാളികള്‍ക്ക് പരിക്ക്

സ്വന്തം ലേഖകന്‍Sunday, December 3, 2017 10:51 am

സൂര്‍: തിവിയിലുണ്ടായ വാഹനാപകടത്തില്‍ കുഞ്ഞടക്കം ആറു മലയാളികള്‍ക്ക് പരിക്ക്. 15 വയസുകാരന്റെ നില ഗുരുതരമാണ്. വിനോദയാത്രക്കായി വന്നവരാണ് അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ വാഹനം നിര്‍ത്തി ഫോട്ടോയെടുക്കവേ സ്വദേശി യുവാക്കളുടെ കാര്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ഇവര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മസ്‌കത്തില്‍ നിന്ന് രണ്ടു കാറുകളിലായി വന്ന റോയല്‍ ആശുപത്രിയിലെ നഴ്‌സുമാരായ സോണി, സനു, ഷിജി എന്നിവരും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം, കണ്ണൂര്‍ സ്വദേശികളാണ് ഇവര്‍. ഷിജിയുടെ മകനും ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയുമായ അതുലിന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

ഷിജിയുടെ ഭര്‍ത്താവ് സണ്ണി, സോണി, സനു, വരുണ്‍, ഒന്നര വയസുകാരനായ നെസ്ബിറ്റ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മൂന്നു സ്ത്രീകളും അപകടസമയത്ത് കാറിലായിരുന്നതിനാല്‍ പരിക്കേറ്റില്ല. കാറിന് പിന്നിലിടിച്ച ശേഷമാണ് ഫോട്ടോയെടുക്കുന്നവര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ അതുല്‍ തെറിച്ചുപോയതാണ് ഗുരുതര പരിക്കേല്‍ക്കാന്‍ കാരണമായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x