ദോഹ: ആറ് മാസ കാലാവധിയുള്ള ഇന്ത്യന്‍ വിസിറ്റ് വിസ ദോഹ ഇന്ത്യന്‍ എംബസി ഉടൻ അനുവദിച്ചു തുടങ്ങുമെന്ന് അംബാസഡർ അറിയിച്ചു. രാജ്യത്തേക്ക് ഒന്നിലധികം തവണ യാത്ര ചെയ്യുന്നവരെ മുൻ നിർത്തിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഒറ്റത്തവണ മാത്രം പോകാന്‍ കഴിയുന്ന മൂന്നു മാസം കാലാവധിയുള്ള വിസയാണ് അനുവദിക്കുന്നത്.
ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ത്യ നിരന്തരം സന്ദർശിക്കേണ്ടി വരുന്നവരുടെ എണ്ണത്തിൽ സമീപകാലത്ത് വർധന ഉണ്ടായിട്ടുണ്ട്. ഇതാണ് ആറു മാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുന്നതിന് കാരണമായിരിക്കുന്നത്. അടുത്ത ഡല്‍ഹി സന്ദര്‍ശനത്തോടെ ആറു മാസ വിസാ നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്ന് അംബാസഡര്‍ പി കുമരന്‍ വ്യക്തമാക്കി.
ഹിലാല്‍, സല്‍വ ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ഖോര്‍ എന്നിവിടങ്ങളിലാണ് പുതിയ കോണ്‍സുലാര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ തുറക്കാനും ആലോചനയുണ്ട്. വിസ, പാസ്‌പോര്‍ട്ട്, പോലിസ് റിപോര്‍ട്ട് തുടങ്ങിയ എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും പുതുതായി ആരംഭിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കും. എന്നാല്‍, പവര്‍ ഓഫ് അറ്റോണി ലഭിക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.