ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ 180 ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതായും 80 ഇന്ത്യക്കാര്‍ നാടു കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നതായും ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ച് 31 വരെ ഖത്തറില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്കാണ് എംബസി പുറത്ത് വിട്ടത്.
ദോഹ: ഖത്തറില്‍ മൂന്ന് മാസത്തിനിടെ മരിച്ചത് 67 ഇന്ത്യക്കാര്‍. ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ 180 ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതായും 80 ഇന്ത്യക്കാര്‍ നാടു കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നതായും ഇന്ത്യന്‍ എംബസി അറിയിച്ചു.
ഈ വര്‍ഷം മാര്‍ച്ച് 31 വരെ ഖത്തറില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്കാണ് എംബസി പുറത്ത് വിട്ടത്. ഈ വര്‍ഷം മാര്‍ച്ച് 30 വരെയുള്ള സമയത്ത് എംബസി തൊഴില്‍ സാമൂഹിക സുരക്ഷാവിഭാഗത്തില്‍ 674 പരാതികളാണ് ലഭിച്ചത്. ഇത്രയും പരാതികള്‍ ലഭിച്ചതില്‍ 514 എണ്ണത്തിന് പരിഹാരം കണ്ടതായും എംബസി അധികൃതര്‍ വ്യക്തമാക്കി. 69 എണ്ണം തുടര്‍നടപടികളിലാണ്.
ഖത്തര്‍ ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരം നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരുടെ യാത്രയുമായി ബന്ധപ്പെട്ട് 33 അടിയന്തര സര്‍ട്ടിഫിക്കറ്റുകളാണ് എംബസി നല്‍കിയത്. 188 വിമാനടിക്കറ്റുകളും ഇന്ത്യന്‍ പൗരന്‍മാര്‍ക്കായി എംബസി അനുവദിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.