
ദോഹ: രാജ്യത്ത് ഏഴു പുതിയ സ്വകാര്യ സ്‌കൂളുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കും. 2021 നുള്ളില്‍ രാജ്യത്ത് ഏഴു പുതിയ സ്വകാര്യ സ്‌കൂളുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ 11,000 വിദ്യാര്‍ഥികള്‍ക്കു കൂടി പഠിക്കുവാനുള്ള അവസരം ലഭിക്കും. 75 കോടി റിയാലാണു സ്വകാര്യ മേഖല സ്‌കൂള്‍ പദ്ധതികളില്‍ നിക്ഷേപിക്കുന്നത്.
2600 കോടി ഖത്തര്‍ റിയാലിന്റെ നിക്ഷേപാവസരങ്ങളാണു സ്വകാര്യ മേഖലയില്‍ സൃഷ്ടിച്ചത്. വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ, നിര്‍മാണമേഖല, ആരോഗ്യ പരിപാലനം, ലോജിസ്റ്റിക്‌സ്, ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിലാണ് ഈ നിക്ഷേപ പദ്ധതികള്‍. ഭാവിയില്‍ ഇനിയും കൂടുതല്‍ പദ്ധതികളും ശുപാര്‍ശകളും പ്രഖ്യാപിക്കും.
പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ചെയര്‍മാനും മറ്റ് എട്ടു മന്ത്രിമാര്‍ അംഗങ്ങളുമായുള്ള സമിതിയുടെ മേല്‍നോട്ടത്തിലാണ് സ്വകാര്യ മേഖലയിലെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.