Currency

നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 70 പൗണ്ട് പിഴ ഈടാക്കും

സ്വന്തം ലേഖകന്‍Friday, March 31, 2017 12:44 pm

നിലവില്‍ ലണ്ടനിലുള്ള ഈ നിയമം സമീപ പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലാകും പുതുതായി ഈ നിയമം നടപ്പിലാക്കുക.

ലണ്ടന്‍: നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഇനി മുതല്‍ പിഴ ഈടാക്കും. 70 പൗണ്ട് വരെ പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് പിഴ ഈടാക്കാനുള്ള ചുമതല നല്‍കുക. നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ ലണ്ടനിലുള്ള ഈ നിയമം സമീപ പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലാകും പുതുതായി ഈ നിയമം നടപ്പിലാക്കുക. അധികം വൈകാതെ തന്നെ നിയമം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x