Currency

780 അധ്യാപക ഒഴിവുകള്‍; വിദേശികള്‍ക്കും അപേക്ഷിക്കാം

സ്വന്തം ലേഖകന്‍Saturday, June 22, 2019 12:59 pm
teaching

കുവൈത്ത് സിറ്റി: അടുത്ത അധ്യയന വര്‍ഷത്തില്‍ 780 അധ്യാപകര്‍ക്ക് തൊഴിലവസരം. സ്വദേശികളില്‍നിന്നും വിദേശികളില്‍നിന്നുമുള്ള അധ്യാപകര്‍ക്ക് ഈ സീറ്റിലേക്ക് അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫഹദ് അല്‍ ഗൈസ് വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയാണ് സ്വദേശികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിദേശികള്‍ക്ക് കുവൈത്തിലെ എംബസി വഴി മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.

അപേക്ഷകരുടെ യോഗ്യതകള്‍, മാനദണ്ഡങ്ങള്‍, നിര്‍ദേശങ്ങള്‍, ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവക്കെുറിച്ചെല്ലാം മന്ത്രാലയത്തിന്റെ വൈബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. പ്രധാനമായും ഇംഗ്ലീഷ്, ജിയോളജി, ഫിസിക്സ്, ബയോളജി, കെമിസ്ട്രി വിഷയങ്ങളിലാണ് തൊഴിലവസരമുള്ളത്. വിദ്യാഭ്യാസ മേഖലകളില്‍ കഴിവുള്ള വിദേശ അധ്യാപകരെ നിയമിക്കാന്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ജോര്‍ഡന്‍, ഫലസ്തീന്‍, തുനീഷ്യ എന്നീ രാജ്യങ്ങളില്‍ അപേക്ഷ നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്.

എഴുത്തുപരീക്ഷക്കു ശേഷം നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. സ്വദേശി, വിദേശി അപേക്ഷകര്‍ക്കു നേരിട്ടു വിവരങ്ങള്‍ ലഭ്യമാക്കാന്‍ മന്ത്രാലയത്തിനുകീഴില്‍ പ്രത്യേക കൗണ്ടര്‍ തുറക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x