2016ലെ റിപ്പോര്‍ട്ട് പ്രകാരം സൗദിയിലെ തൊഴിലന്വേഷകരില്‍ നാലില്‍ മൂന്ന് ഭാഗവും വനിതകളാണ്. കണക്കുകള്‍ പ്രകാരം തൊഴിലന്വേഷകരില്‍ 80.6 ശതമാനം വനിതകളാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
റിയാദ്: സൗദിയിലെ തൊഴിലന്വേഷകരില്‍ എണ്‍പത് ശതമാനവും വനിതകളെന്ന് റിപ്പോര്‍ട്ട്. സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്സ് കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വൃക്തമാക്കിയിട്ടുള്ളത്. 2016ലെ റിപ്പോര്‍ട്ട് പ്രകാരം സൗദിയിലെ തൊഴിലന്വേഷകരില്‍ നാലില്‍ മൂന്ന് ഭാഗവും വനിതകളാണ്. കണക്കുകള്‍ പ്രകാരം തൊഴിലന്വേഷകരില്‍ 80.6 ശതമാനം വനിതകളാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
അതേസമയം വിദ്യാസമ്പന്നരായ യുവതികള്‍ക്ക് ജോലി നല്‍കാന്‍ മാത്രം ആവശ്യമായ ഒഴിവുകള്‍ പൊതു സ്വകാര്യ മേഖലകളില്‍ ഇല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൗദിയില്‍ ജോലിക്കായി അപേക്ഷിച്ച് കാത്തിരിക്കുന്ന വനിതകളില്‍ 3488 പേര്‍ 57 നും 66 നും ഇടയില്‍ പ്രായമുള്ളവരാണ്. എന്നാല്‍ ഇതേ പ്രായ പരിധിയിലുള്ള 167 പുരുഷന്‍മാര്‍ മാത്രമാണ് തൊഴിലന്വേഷകരുടെ കൂട്ടത്തിലുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.