1903 ഡിസംബര്‍ 17ന് അമേരിക്കയിലെ വടക്കന്‍ കരോലിനയിലെ കടല്‍ തീരത്ത് വെച്ചായിരുന്നു വ്യോമയാന രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത്. റൈറ്റ് സഹോദരന്മാരുടെ ആദ്യശ്രമങ്ങളെല്ലാം വിഫലമായിരുന്നു. വിമാനം ആകാശത്ത് നിയന്ത്രിച്ച് നിര്‍ത്താനാവാതെ നിലംതൊട്ടു.
വാഷിങ്ടണ്‍: റൈറ്റ് സഹോദരന്മാര് ആദ്യമായി വിമാനം വിജയകരമായി പറത്തിയിട്ട് 113 വര്‍ഷം പൂര്‍ത്തിയാകുന്നു. 1903 ഡിസംബര്‍ 17ന് അമേരിക്കയിലെ വടക്കന്‍ കരോലിനയിലെ കടല്‍ തീരത്ത് വെച്ചായിരുന്നു വ്യോമയാന രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത്. റൈറ്റ് സഹോദരന്മാരുടെ ആദ്യശ്രമങ്ങളെല്ലാം വിഫലമായിരുന്നു. വിമാനം ആകാശത്ത് നിയന്ത്രിച്ച് നിര്‍ത്താനാവാതെ നിലംതൊട്ടു.

ഓര്‍വില്‍ റൈറ്റ്, വില്‍ബര്‍ റൈറ്റ്
എന്നാല്‍ കാറ്റിന്റെ ഗതി പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള വിമാന മാതൃക സൃഷ്ടിക്കാനായതാണ് ഓര്‍വില്‍ റൈറ്റിന്റെയും, വില്‍ബര്‍ റൈറ്റിന്റെയും വിജയരഹസ്യം. ശക്തിയേറിയതും ഭാരം കുറഞ്ഞതുമായ എന്ജിന് ലഭ്യമല്ലാത്തതിനാല്‍ സൈക്കിള്‍ വില്‍പ്പനക്കാരായ ഇരുവരും ചേര്‍ന്ന് പുതിയ എന്ജിന് നിര്‍മ്മിച്ചു. 1903 ഡിസംബര്‍ 17ന് രാവിലെ 10.30 ഓടെ നടന്ന ആദ്യ പരീക്ഷണം വിജയിച്ചല്ല. രണ്ടാമത്തെയും മൂന്നാമത്തെയും പരീക്ഷണവും ലക്ഷ്യത്തിലെത്തിയില്ല. 12 മണിയോടെ വില്‍ബര്‍ പറത്തിയ വിമാനം 59 സെക്കന്‍ഡ് പറന്നു. 852 അടിയായിരുന്നു ദൂരം.
ആദ്യ പരീക്ഷണത്തിന് രണ്ട് വര്‍ഷത്തിനുശേഷം 1905ല്‍ റൈറ്റ് സഹോദരന്മാര് പരിഷ്കരിച്ച വിമാന എന്ജിന് രൂപം നല്കി. വ്യോമയാന രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് അതോടെ തുടക്കമായി. നൂറുകണക്കിന് പേരെ വഹിക്കാവുന്ന യാത്രാവിമാനങ്ങളും ചരക്ക് വിമാനങ്ങളും പിറവികൊണ്ടു. പ്രതിരോധ രംഗത്തും വ്യോമസേന പ്രബലമായി. വ്യോമയാനരംഗം ഓരോ രാജ്യത്തിന്റെയും മുഖ്യ വരുമാന ശ്രോതസുകളിലൊന്നായി മാറി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello to all, how is the whole thing, I think every one is getting more from this site, and your
views are nice designed for new viewers.