Currency

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഇനി ഓണ്‍ലൈന്‍ വഴി

സ്വന്തം ലേഖകന്‍Wednesday, December 21, 2016 12:53 pm

സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഇടപാടുകളിലെ തട്ടിപ്പും കരാര്‍ ലംഘനങ്ങളും ഇല്ലാതാക്കാനാണ് പുതിയ നീക്കം. കെട്ടിടങ്ങളും ഫ്‌ലാറ്റുകളും മറ്റും വാടകയ്‌ക്കെടുക്കുമ്പോള്‍ ഇടപാടുകള്‍ പാര്‍പ്പിട മന്ത്രാലയം ആരംഭിക്കുന്ന ഓണ്‍ലൈന്‍ വഴിയാകണം.

ജിദ്ദ: സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഇടപാടുകളിലെ തട്ടിപ്പും കരാര്‍ ലംഘനങ്ങളും ഇല്ലാതാക്കാനാണ് പുതിയ നീക്കം. കെട്ടിടങ്ങളും ഫ്‌ലാറ്റുകളും മറ്റും വാടകയ്‌ക്കെടുക്കുമ്പോള്‍ ഇടപാടുകള്‍ പാര്‍പ്പിട മന്ത്രാലയം ആരംഭിക്കുന്ന ഓണ്‍ലൈന്‍ വഴിയാകണം. രജിസ്‌ട്രേഷന്‍ നടപടികള്‍ അടുത്ത മാസം ആരംഭിക്കും. ആദ്യഘട്ടത്തില്‍ എല്ലാ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഏകീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം കൊണ്ട് വരുന്നത്. മൂന്നു മാസമാണ് രജിസ്‌ട്രേഷനുള്ള സമയപരിധി. വാടകക്കാരനും ഭൂവുടമ അല്ലെങ്കില്‍ കെട്ടിടമുടമയും തമ്മിലുള്ള കരാര്‍ ഓണ്‍ലൈന്‍ വഴി സാക്ഷ്യപ്പെടുത്തണം. വാടക സംബന്ധമായ പണമിടപാടുകളും ഓണ്‍ലൈന്‍ വഴിയാകണം. ഈ രംഗത്തെ തട്ടിപ്പുകളും നിയമലംഘനങ്ങളും ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് പാര്‍പ്പിട മന്ത്രാലയം അറിയിച്ചു.

വാടകക്കരാറില്‍ ഏര്‍പ്പെടുന്നതിനായി വാടകക്കാരും, ഉടമയും, ഇടനിലക്കാരും തമ്മിലുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ച വിശദമായ വിവരങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നല്‍കും. കെട്ടിട വാടക സംബന്ധമായ തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പുതിയ സംവിധാനം വഴി പരിഹാരം കാണാനാകും എന്നാണു പ്രതീക്ഷ. ഏതാണ്ട് അമ്പത് ശതമാനം സൗദികളും വാടകക്കെട്ടിടങ്ങളിലാണ് താമസം എന്നാണു കണക്ക്. അതേസമയം, കെട്ടിടമുടമകളും വാടകക്കാരും തമ്മിലുണ്ടായിരിക്കേണ്ട ബന്ധത്തെകുറിച്ച നിയമ ഭേതഗതി തയ്യാറായി. ഇതിന്റെ കരട് രൂപം അംഗീകാരത്തിനായി ശൂറാ കൌണ്‍സിലിനും മന്ത്രിസഭക്കും സമര്‍പ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഇനി ഓണ്‍ലൈന്‍ വഴി”

  1. Thanks for some other magnificent article.
    The place else may anyone get that kind of info in such an ideal method of writing?

    I’ve a presentation subsequent week, and I
    am on the look for such information.

  2. What’s up colleagues, its great paragraph on the topic of cultureand entirely explained, keep it up all the time.

  3. of course like your website however you have to check the spelling on several of
    your posts. A number of them are rife with spelling issues and I in finding it
    very bothersome to tell the truth then again I’ll definitely come back again.

Comments are closed.

Top
x