Currency

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ദോഹ മുന്നില്‍

സ്വന്തം ലേഖകന്‍Monday, March 4, 2019 2:58 pm

ദോഹ: കഴിഞ്ഞ വര്‍ഷം ദോഹയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍ വര്‍ധനവ്. വികസനാസൂത്രണ സ്ഥിതി വിവരക്കണക്ക് മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഇടപാടില്‍ മുന്നില്‍ നില്‍ക്കുന്നത് ദോഹ മുനിസിപ്പാലിറ്റിയാണ്. മറ്റു മേഖലകളിലെ ഇടപാടുകളുടെ എണ്ണത്തേക്കാള്‍ കുറവാണ് ദോഹയില്‍ രേഖപ്പെടുത്തുന്നതെങ്കിലും മൂല്യം വളരെ കൂടുതലാണ്. 2018ല്‍ 10.7 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ റിയല്‍എസ്റ്റേറ്റ് ഇടപാടുകളാണ് ദോഹയില്‍ നടന്നത്.

പേള്‍ ഖത്തര്‍, മുശൈരിബ് ഡൗണ്‍ ടൗണ്‍ ദോഹ, വെസ്റ്റ്ബേ തുടങ്ങി സുപ്രധാന റസിഡന്‍ഷ്യല്‍ വാണിജ്യ വസ്തുവകകളാണ് ദോഹയിലുള്ളത്. അല്‍വഖ്റ, അല്‍ദായേന്‍ മുനിസിപ്പാലിറ്റികളില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. രാജ്യത്തെ വികസിച്ചു വരുന്ന സുപ്രധാന റിയല്‍ എസ്റ്റേറ്റ് വിപണികളാണ് ഇവ രണ്ടും.

2017നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം റസിഡന്‍ഷ്യല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങളില്‍ 11 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. പേള്‍ ഖത്തറില്‍ ഒരു സ്‌ക്വയര്‍ മീറ്ററിന് 12,500 റിയാല്‍ മുതല്‍ 15,000 റിയാല്‍ വരെയാണ് വില്‍പ്പന മൂല്യം. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ രണ്ടാം സ്ഥാനത്ത് അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയാണ്. അല്‍ദായേനാണ് മൂന്നാംസ്ഥാനത്ത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x