Currency

മോഷണക്കുറ്റം; ഒമാനില്‍ രണ്ട് മലയാളികള്‍ക്ക് ഇരുപത് വര്‍ഷമായി ജീവപര്യന്തം

സ്വന്തം ലേഖകന്‍Monday, December 26, 2016 10:48 am

ആലപ്പുഴ സ്വദേശി സന്തോഷ് കുമാര്‍, നിലമേല്‍ സ്വദേശി ഷാജഹാന്‍ എന്നിവരാണ് ഒമാനിലെ സമൈല്‍ സെന്‍ട്രല്‍ ജയിലില്‍ മോചനം ലഭിക്കാതെ കഴിയുന്നത്. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപത്തില്‍നിന്ന് വാങ്ങിയ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പാകിസ്താനികളായ മോഷ്ടാക്കള്‍ കച്ചവടകേന്ദ്രം കൊള്ളയടിച്ചിരുന്നു.

മസ്‌കത്ത്: ഒമാനില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പിടിയിലായ രണ്ടു മലയാളികള്‍ ഇരുപതു വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണെന്ന് വെളിപ്പെടുത്തല്‍. ആലപ്പുഴ സ്വദേശി സന്തോഷ് കുമാര്‍, നിലമേല്‍ സ്വദേശി ഷാജഹാന്‍ എന്നിവരാണ് ഒമാനിലെ സമൈല്‍ സെന്‍ട്രല്‍ ജയിലില്‍ മോചനം ലഭിക്കാതെ കഴിയുന്നത്. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപത്തില്‍നിന്ന് വാങ്ങിയ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പാകിസ്താനികളായ മോഷ്ടാക്കള്‍ കച്ചവടകേന്ദ്രം കൊള്ളയടിച്ചിരുന്നു. ഈ സംഭവത്തില്‍ സംശയം തോന്നിയ മലയാളികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

ഒമാനിലെ ഒരു മാളില്‍ അടുത്തടുത്ത കടകളില്‍ ജോലിക്കാരായിരുന്നു ഇരവരും. 1997 ഒക്ടോബര്‍ മൂന്നിന് പാക്കിസ്ഥാനികളായ ചിലര്‍വന്ന് കടയില്‍നിന്ന് ഗ്യാസ് കട്ടര്‍ വാങ്ങി. അന്നുരാത്രി സമീപത്തെ കച്ചവട കേന്ദ്രത്തില്‍ രണ്ടു കാവല്‍ക്കാരെ കൊന്നശേഷം വലിയ മോഷണവും നടന്നു.

മോഷ്ടാക്കള്‍ ഉപയോഗിച്ച ഗ്യാസ് കട്ടറിന്റെ ഉറവിടം തേടിയെത്തിയ പൊലീസ് ഷാജഹാനെയും സന്തോഷിനെയും പിടികൂടുകയായിരുന്നു. പിടികൂടിയ പാകിസ്താനികള്‍ക്ക് വധശിക്ഷയും വിധിച്ചിരുന്നു. മോഷണത്തില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ പേരില്‍ ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷയും നല്‍കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “മോഷണക്കുറ്റം; ഒമാനില്‍ രണ്ട് മലയാളികള്‍ക്ക് ഇരുപത് വര്‍ഷമായി ജീവപര്യന്തം”

  1. Can you tell us more about this? I’d want to find out more details.

Comments are closed.

Top
x