Currency

പ്രശസ്ത പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍Monday, December 26, 2016 10:59 am

ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഇംഗ്ലണ്ടിലെ ഒക്‌സഫോര്‍ഡ് ഷെയര്‍ വസതിയിലായിരുന്നു ജോര്‍ജ് മൈക്കലിന്റെ അന്ത്യം. 1984 മുതല്‍ പോപ്പ് ഗാനരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന മൈക്കല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കലാകാരന്‍മാരില്‍ ഒരാളായിരുന്നു.

ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ (53) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഇംഗ്ലണ്ടിലെ ഒക്‌സഫോര്‍ഡ് ഷെയര്‍ വസതിയിലായിരുന്നു ജോര്‍ജ് മൈക്കലിന്റെ അന്ത്യം. 1984 മുതല്‍ പോപ്പ് ഗാനരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന മൈക്കല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കലാകാരന്‍മാരില്‍ ഒരാളായിരുന്നു.

80കളിലും 90കളിലും മൈക്കിളിന്റെ പോപ് ഗാനങ്ങള്‍ ലോകം മുഴുവന്‍ വന്‍ തരംഗമായി. ക്ലബ് ട്രോപിക്കാന, ലാസ്റ്റ് ക്രിസ്മസ്, കെയര്‍ലെസ് വിസ്പര്‍, ഫെയിത്ത്, ലാസ്റ്റ് ക്രിസ്മസ്, വേക്ക് മി അപ് ബിഫോര്‍ യു ഗോ ഗോ തുടങ്ങിയ ആല്‍ബങ്ങള്‍ തരംഗമായിരുന്നു. ഒറ്റയ്ക്ക് ചെയ്ത ആദ്യ ആല്‍ബമായ ഫെയിത്തിന്റെ മാത്രം രണ്ട് കോടി കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. 30 വര്‍ഷത്തെ സംഗീത ജീവിതത്തിനിടയില്‍ രണ്ട് ഗ്രാമി, മൂന്ന് ബ്രിട്ട് അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടി. സംഗീത ജീവിതവും വ്യക്തി ജീവിതവും ചേര്‍ത്ത് 2005 ല്‍ മൈക്കിളിനെ കുറിച്ച് ഇറങ്ങിയ ഡോക്യുമെന്ററിയായിരുന്നു എ ഡിഫറന്റ് സ്റ്റോറി.

george-1

വാം എന്ന സംഗീത ബാന്‍ഡിലൂടെയാണ് ജോര്‍ജ് മൈക്കിള്‍ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചത്. മൂന്നര ദശാബ്ദം നീണ്ട സംഗീത ജീവിതത്തില്‍ നൂറിലധികം ആല്‍ബങ്ങള്‍ പുറത്തിറക്കി. സ്‌കൂള്‍ സഹപാഠിയായ ആന്‍ഡ്രൂ റിഡ്ഗ്ലിയ്‌ക്കൊപ്പം ചേര്‍ന്ന് 1980 ലാണ് വാം സംഗീത ബാന്‍ഡ് രൂപവത്കരിച്ചത്. ലോകം മുഴുവന്‍ ആരാധകരുള്ള ജോര്‍ജ് ഗായകന്‍, ഗാനരചയിതാവ്, നിര്‍മ്മാതാവ് എന്നീ നിലകളിലും സാന്നിധ്യമറിയിച്ചു.

1963 ല്‍ ജനിച്ച മൈക്കിള്‍ പോപ് ഗാനരംഗത്തേക്ക് വരുന്നത് ഹൈസ്‌കൂള്‍ പഠകാലത്ത് ആന്‍ഡ്രൂ റിഡ്ഗ്ലിയെ കണ്ടുമുട്ടുന്നതോടെയാണ്. വാം സംഗീത ട്രൂപ്പിന്റെ ട്രാക്കുകള്‍ അവരെ വളരെ പെട്ടെന്ന് പ്രശസ്തിയുടെ ലോകത്തേക്ക് അവരെ നയിച്ചു. സംഗീതയാത്രയില്‍ ജോര്‍ജ് പലപ്പോഴും ദുര്‍നടപ്പിന്റെ പേരില്‍ വിവാദനായകനായി. മയക്കുമരുന്ന് കൈവശം വച്ചതിന് 2010 ല്‍ എട്ട് ആഴ്ച ജയില്‍ശിക്ഷ അനുഭവിച്ചു. രണ്ട് തവണ അമിത വേഗത്തില്‍ കാര്‍ ഓടിച്ച് അപകടത്തില്‍ പെട്ടെങ്കിലും രക്ഷപെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x