Currency

ഖത്തര്‍ ഗ്യാസ് ‘ലഫാന്‍ റിഫൈനറി’ പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Monday, December 26, 2016 12:43 pm

നാഫ്ത, ജെറ്റ്1എ, അള്‍ട്രാ ലോ സള്‍ഫര്‍ ഡീസല്‍(യു.എല്‍.എസ്.ഡി), പ്രൊപൈന്‍, ബൂട്ടേന്‍ തുടങ്ങി കുറഞ്ഞ തോതിലുള്ള സള്‍ഫര്‍ യൂറോവി സവിശേഷതകളടങ്ങിയിരിക്കുന്ന ഉല്‍പന്നങ്ങളാണ് ലഫാന്‍2ല്‍ നിന്നും ഉല്‍പാദിപ്പിക്കപ്പെടുക. പുതിയ പദ്ധതിയില്‍ ദിവസേന 146000 ബാരല്‍ റിഫൈന്‍ ചെയ്യാന്‍ സാധിക്കും.

ദോഹ: വ്യാപാരാടിസ്ഥാനത്തില്‍ ലഫാന്‍ റിഫൈനറി2 പ്രവര്‍ത്തനമാരംഭിച്ചതായി പ്രകൃതി വാതക ഉല്‍പാദക രംഗത്തെ ഭീമന്‍മാരായ ഖത്തര്‍ ഗ്യാസ് പ്രഖ്യാപിച്ചു. നാഫ്ത, ജെറ്റ്1എ, അള്‍ട്രാ ലോ സള്‍ഫര്‍ ഡീസല്‍(യു.എല്‍.എസ്.ഡി), പ്രൊപൈന്‍, ബൂട്ടേന്‍ തുടങ്ങി കുറഞ്ഞ തോതിലുള്ള സള്‍ഫര്‍ യൂറോവി സവിശേഷതകളടങ്ങിയിരിക്കുന്ന ഉല്‍പന്നങ്ങളാണ് ലഫാന്‍2ല്‍ നിന്നും ഉല്‍പാദിപ്പിക്കപ്പെടുക. പുതിയ പദ്ധതിയില്‍ ദിവസേന 146000 ബാരല്‍ റിഫൈന്‍ ചെയ്യാന്‍ സാധിക്കും. ഖത്തറിലെ റിഫൈനിംഗ് വ്യാപ്തി വര്‍ധിപ്പിക്കുന്നതില്‍ ഇതോടെ ഒരു നാഴികക്കല്ലു കൂടിയാണ് യാഥാര്‍ഥ്യമായിരിക്കുന്നത്.

ഖത്തറിന്റെ ഊര്‍ജ്ജ രംഗത്തെ സുപ്രധാനമായ നേട്ടമായ ലഫാന്‍ 2, ലഫാന്‍ റിഫൈനറി 1നോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ലഫാന്‍ 2 പ്രവര്‍ത്തനമാരംഭിച്ചതോടെ ഖത്തറിന്റെ നിലവിലെ ഉല്‍പാദന ക്ഷമത ഇരട്ടിയാക്കാന്‍ സാധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.ഖത്തര്‍ ഗ്യാസ് പ്രവര്‍ത്തനരംഗത്തെ ഏറ്റവും പ്രധാനമായ നേട്ടമാണ് ലഫാന്‍ 2ന്റെ പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചതെന്നും ഖത്തറിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് പിന്തുണ നല്‍കാന്‍ കഴിയും വിധം ലോകനിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഖത്തര്‍ ഗ്യാസിന് സാധിക്കുമെന്നതിന് അടിവരയിടുന്നതാണ് ഇതെന്നും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സി.ഇ.ഒയും, ഖത്തര്‍ ഗ്യാസ് ഡയറക്ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനുമായ സഅദ് ശരീദ അല്‍ കഅ്ബി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x