
എച്ച്ഐവി ബാധിതർക്കിടയിൽ ഹൃദയാഘാത സാധ്യത സാധരണക്കാരേക്കാൾ അമ്പത് ശതമാനം കൂടുതലാണെന്ന് കണ്ടെത്തൽ. ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. എയിഡ്സ് രോഗികള്‍ ഉപയോഗിക്കുന്ന മരുന്നുകളാണ് ഹൃദ്രോഗത്തിന് കാരണമാകുന്നത്. ‘ജാമ കാര്‍ഡിയോളജി’ എന്ന ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എച്ച് ഐ വി ബാധിതര്‍ ഉപയോഗിക്കുന്ന ‘ആന്‍റി റെട്രോവിയല്‍ ഡ്രഗുകള്‍'(antiretroviral drugs) ആണ് ഇതിനു കാരണമെന്ന് മുഖ്യഗവേഷകനായ മാത്യൂ ഫെയിന്സ്റ്റീന്‍ ചൂണ്ടിക്കാട്ടുന്നു. ഈ മരുന്നുകൾ മൂലം പഴുപ്പുമൂലം ചില ആവരണങ്ങള്‍ (Plaque) രൂപം കൊള്ളുകയും അത് ‘ഹാര്‍ട്ട് അറ്റാക്ക്’ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് മസ്തിഷ്കാഘാത സാധ്യതയും കൂടുതലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.