Currency

വെള്ളം എത്രത്തോളം കുടിക്കാം? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻSaturday, November 12, 2016 6:00 pm

നിറയെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നന്നെന്ന് എല്ലാവരും പറഞ്ഞ് കേട്ടുകാണും. എന്നാൽ അതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്നറിയാമോ?

നിറയെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നന്നെന്ന് എല്ലാവരും പറഞ്ഞ് കേട്ടുകാണും. എന്നാൽ അതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്നറിയാമോ? ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കണം. എന്നാല്‍ ശരീരം ആവശ്യപ്പെടുന്നതിലും അധികം വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദ്രവ തുലനാവസ്ഥയെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്. അമിതമായി വെള്ളം കുടിക്കുന്നതിന് ചില ദോഷഫലങ്ങളുമുണ്ട്.

വെള്ളം അൽപ്പാൽപ്പമായി കുടിക്കുക

വെള്ളം വായിലൊഴിച്ച് മൊത്തമായി കുടിക്കുന്നതിന് പകരം അൽപ്പാൽപ്പമായി മൊത്തി കുടിക്കുന്നതാണ് നല്ല ശീലം.

കൂടുതൽ വെള്ളം വൃക്കയെ ബാധിച്ചേക്കാം

ശരീരത്തിൽ തീരെ വെള്ളമില്ലാത്ത അവസ്ഥ എന്നതുപോലെ അമിതവെള്ളം ഉണ്ടാകുന്നതും വൃക്കയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. ഇത്തരം സമയങ്ങളില്‍ നിങ്ങളുടെ വൃക്കകള്‍ക്ക് അധികജോലി ചെയ്യേണ്ടതായിവരും. ഇത് വൃക്കയുടെ പ്രവർത്തനത്തെ ദോഷകർമായി ബാധിക്കാൻ സാധ്യതയുണ്ട്.

അമിത വെള്ളംകുടി ഹൃദയത്തിനും നന്നല്ല

ശരീരത്തിൽ അമിതമായി വെള്ളം ഉണ്ടാകുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളിലും സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അത് രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും സമ്മര്‍ദ്ദം അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യും.

അവശ്യ ധാതുക്കള്‍ നഷ്ടപ്പെടാൻ കാരണമാകും

വെള്ളം ധാരാളമായി ശരീരത്തില്‍ എത്തുമ്പോള്‍ സ്വാഭാവികമായും അധിക തവണ മൂത്രൊമൊഴിക്കേണ്ടിവരികയുംചെയ്യും. അതുവഴി ശരീരത്തിന് ആവശ്യമായ ധാതുക്കള്‍ കൂടുതലായി നഷ്ടപ്പെടാനും സാധ്യത കൂടുതലാണ്. ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയാൻ ഇത് കാരണമാകാം.

വെള്ളം കുടി അമിതമായാൽ

ശരീരത്തിൽ അമിത ജലാശം ഉണ്ടാകുമ്പോൾ ശരീരം സ്വാഭാവികമായും പ്രതികരിക്കും. തന്മൂലം തലവേദന, മനംപിരട്ടല്‍, പേശീവേദന, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.

വെള്ളംകുടി എത്രത്തോളമാകാം?

ദാഹത്തിനനുസരിച്ച് വെള്ളം കുടിക്കാം. ഒരിക്കലും മറ്റൊരാൾ കുടിക്കുന്ന വെള്ളത്തിന്റെ അത്രയും തന്നെ താങ്കളും കുടിക്കണമെന്ന് കരുതരുത്. ലിംഗം, വയസ്, ഉയരം, ഭാരം, വ്യായാമക്രമം, ദിനചര്യ, രോഗങ്ങള്‍, തുടങ്ങിയ ഘടങ്ങളെ അടിസ്ഥാനപ്പെടുത്തിവേണം ശരീരത്തിനു ആവശ്യമായ വെള്ളം എത്രയെന്ന് തീരുമാനിക്കാൻ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

9 thoughts on “വെള്ളം എത്രത്തോളം കുടിക്കാം? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ”

  1. Heya i’m for the first time here. I came across this board and I find
    It truly useful & it helped me out much. I am hoping to provide something again and
    aid others like you aided me.

  2. Margarita says:

    It is not my first time to pay a quick visit this site, i am
    visiting this website dailly and take fastidious information from here everyday.

  3. Hello There. I found your blog using msn. This is a really well written article.
    I’ll make sure to bookmark it and return to read more of your
    useful information. Thanks for the post. I will definitely return.

  4. Thanks for sharing your thoughts about seized cars. Regards

Comments are closed.

Top
x