എന്നാല്‍ ഇതിന് കമ്പനി ഉറപ്പ് നല്കുന്ന വാറന്റി ലഭ്യമാകില്ല. അതേസമയം കാറിന്റെ മുഴുവന്‍ ഭാഗങ്ങള്‍ക്കും ഇത് ബാധകമല്ല. കേടുളള ഭാഗം മാറ്റി വേറെ വയ്ക്കാനാകും. ഇത്തരം പാര്‍ട്സുകളുടെ വാറന്റി റദ്ദാക്കാന്‍ വിതരണക്കാര്‍ക്ക് അവകാശമുണ്ടാകും.
ദോഹ: ഖത്തറില്‍ കാറുകള്‍ എവിടെ വേണമെങ്കിലും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള അവകാശം ഉടമകള്‍ക്ക് നല്‍കിക്കൊണ്ട് ധനകാര്യമന്ത്രാലയം ഉത്തരവിറക്കി. എന്നാല്‍ ഇതിന് കമ്പനി ഉറപ്പ് നല്കുന്ന വാറന്റി ലഭ്യമാകില്ല. അതേസമയം കാറിന്റെ മുഴുവന്‍ ഭാഗങ്ങള്‍ക്കും ഇത് ബാധകമല്ല. കേടുളള ഭാഗം മാറ്റി വേറെ വയ്ക്കാനാകും. ഇത്തരം പാര്‍ട്സുകളുടെ വാറന്റി റദ്ദാക്കാന്‍ വിതരണക്കാര്‍ക്ക് അവകാശമുണ്ടാകും.
നേരത്തെ ഔദ്യോഗിക ഷോറൂമുകളില്‍ മാത്രമേ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താവൂ എന്നായിരുന്നു നിര്‍ദേശം. രാജ്യാന്തര കാര്‍ നിര്‍മാതാക്കളാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം മൂലം പലര്‍ക്കും വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് ദീര്‍ഘകാലം കാത്ത് നില്‍ക്കേണ്ടി വന്നിരുന്നു. ഇത് ഉപഭോക്താക്കളെ അസ്വസ്ഥരാക്കിയിരുന്നു. ഈ നിയമമാണ് ഇപ്പോള്‍ ധനകാര്യമന്ത്രാലയം മാറ്റിയത്. പുതിയ നിര്‍ദേശപ്രകാരം ഉടമകള്‍ക്ക് എവിടെ വേണമെങ്കിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താം.
അംഗീകൃത വര്‍ക്ക് ഷോപ്പുകളിലെ ബില്ലുകളും മറ്റും സൂക്ഷിക്കുന്നത് ഭാവിയിലെ ഉപയോഗത്തിന് സഹായകമാകുമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.