Currency

ഇന്നുമുതല്‍ വിമാനയാത്രക്കാര്‍ സുരക്ഷാ ഫീ ഒരു റിയാല്‍ നല്‍കണം

സ്വന്തം ലേഖകന്‍Sunday, January 1, 2017 8:52 am

സുരക്ഷാഫീ ഇനത്തില്‍ ഒരു ടിക്കറ്റില്‍ ഒരു റിയാല്‍ വീതം ഈടാക്കാനാണ് തീരുമാനം. ഒമാന്‍ എയര്‍പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ഒന്നുമുതല്‍ ഈ ഫീസ് കൂടി ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാരും ട്രാന്‍സിറ്റ് യാത്രക്കാരും ഈ അധിക ഫീസ് നല്‍കണം.

മസ്‌കത്ത്: എയര്‍പോര്‍ട്ട് ടാക്‌സ് വര്‍ധനയ്ക്ക് പിന്നാലെ വിമാനയാത്രക്കാര്‍ക്ക് പുതിയ ഫീസ് ചുമത്തുന്നു. സുരക്ഷാഫീ ഇനത്തില്‍ ഒരു ടിക്കറ്റില്‍ ഒരു റിയാല്‍ വീതം ഈടാക്കാനാണ് തീരുമാനം. ഒമാന്‍ എയര്‍പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ഒന്നുമുതല്‍ ഈ ഫീസ് കൂടി ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാരും ട്രാന്‍സിറ്റ് യാത്രക്കാരും ഈ അധിക ഫീസ് നല്‍കണം.

പ്രാദേശിക യാത്രക്കാരെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിമാനത്താവള നികുതി എട്ടു റിയാലില്‍ നിന്ന് വര്‍ധിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ മാര്‍ച്ച് 16നാണ് വിമാനത്താവള കമ്പനി പുറപ്പെടുവിച്ചത്. ജൂലൈ ഒന്നു മുതല്‍ അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് പത്ത് റിയാലാണ് വിമാനത്താവള നികുതി ഈടാക്കുന്നത്. പ്രാദേശിക യാത്രക്കാര്‍ക്ക് ഒരു റിയാല്‍ ആയിരുന്ന വിമാനത്താവള നികുതി ജനുവരി ഒന്നുമുതല്‍ നാലുറിയാലായി വര്‍ധിക്കും.

സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ സുരക്ഷാ നികുതി ചുമത്തുന്നതെന്ന് വിമാനത്താവള കമ്പനി സര്‍ക്കുലറില്‍ പറയുന്നു. വിമാന കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടികാഴ്ചകള്‍ക്ക് ശേഷമാണ് പുതിയ സുരക്ഷാ നികുതി ചുമത്താന്‍ തീരുമാനിച്ചത്. യാത്രക്കാര്‍ക്ക് പുറമെ 200 കിലോഗ്രാം വരെ ഭാരം വരുന്ന അന്താരാഷ്ട്ര കാര്‍ഗോകള്‍ക്കും ഒരു റിയാല്‍ വീതം നല്‍കേണ്ടി വരും. പ്രാദേശിക യാത്രക്കാര്‍ക്ക് പുറമെ രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍, ഡ്യൂട്ടിയിലുള്ള എയര്‍ക്രാഫ്റ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് പുതിയ ഫീസില്‍നിന്ന് ഇളവുള്ളതെന്നും സര്‍ക്കുലറില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x