Currency

ഒമാനിൽ നിന്നും ഇന്ത്യയിലേയ്ക്ക് നേരിട്ടുള്ള സർവീസുമായി സലാം എയർ

സ്വന്തം ലേഖകൻFriday, January 6, 2017 7:23 am

മസ്കറ്റ്: സലാം എയർ ഒമാനിൽ നിന്നും ഇന്ത്യയിലേയ്ക്ക് നേരിട്ടുള്ള സർവീസ് ആരംഭിക്കാനൊരുങ്ങുന്നു.  2016 ൽ ഇന്ത്യൻ ഗവണ്മെന്റും ഒമാൻ ഗവണ്മെന്റും ചേർന്നുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒമാനിലെ ആദ്യ ബജറ്റ് എയർലൈൻ ആയ സലാം എയർ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുന്നത്.

നേരത്തെ ഇരു രാഷ്ട്രങ്ങളിലേയ്ക്കും ആഴ്ച തോറുമുള്ള സീറ്റുകൾ 27,405 ആയി വർധിപ്പിച്ചിരുന്നു. അതേസമയം ഇന്ത്യയിൽ എവിടേക്കാണ് സർവീസ് ഉണ്ടാവുകയെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ ഗവണ്മെന്റിന്റെ തീരുമാനം അനുസരിച്ചായിരിക്കും ഇക്കാര്യത്തിലെ തീരുമാനമെന്ന് സലാം എയർ എക്സിക്യൂട്ടീവ് ഓഫീസർ ഫാൻസോയ്‌സ് ബൗട്ടെയ്ലർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x