
ഒമാന്‍: വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. വാഹനമോടിക്കുമ്പോഴും കാറില്‍ യാത്ര ചെയ്യുമ്പോഴും മാലിന്യം വലിച്ചെറിഞ്ഞാല്‍ ജയില്‍ ശിക്ഷ വരെ നല്‍കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തില്‍ സിഗരറ്റ് കുറ്റി പോലും വലിച്ചെറിഞ്ഞാല്‍ ജയില്‍ ശിക്ഷ ലഭിച്ചേക്കും.
ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം പൊതുജനത്തെ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചിരിക്കുന്നത്. മാലിന്യം പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നവര്‍ക്ക് പത്തു ദിവസം വരെ തടവു ശിക്ഷ നല്‍കും. അതുകൊണ്ടു തന്നെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാലിന്യങ്ങള്‍ നിഷേപിക്കുന്ന കാര്യത്തില്‍ കൂടുതല്‍ കരുതല്‍ എടുക്കേണ്ടതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.