
മസ്കത്ത്: തലസ്ഥാനത്തെ ഇന്ത്യന്‍ സ്കൂളുകളില്‍ കെജി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന് ആരംഭിച്ചു. മസ്കത്ത്, ദാര്‍സൈത്ത്, വാദി കബീര്‍, സീബ്, ഗുബ്ര, മബേല ഇന്ത്യന്‍ സ്കൂളുകളിലേക്കാണ് ഓണ്‍ലൈന്‍ റജിസ്ട്രേഷന് സൗകര്യമുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 4,000ത്തില്‍ പരം അപേക്ഷകളാണ് ലഭിച്ചത്. മുഴുവന്‍ വിദ്യാര്‍ഥികളും അഡ്മിഷന് നല്കാന് ബിഒഡിക്ക് സാധിച്ചിരുന്നു.
അഡ്മിഷന് സംബന്ധമായ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സ്കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ ലഭിച്ചത് 4,700 ഓണ്‍ലൈന്‍ അപേക്ഷകളാണ്. ആറ് സ്കൂളുകളിലുമായി 45,000ത്തിലധികം വിദ്യാര്‍ഥികളാണ് കെജി മുതല്‍ പ്ലസ്ടു തലം വരെ പഠനം നടത്തുന്നത്. കെജി മുതല്‍ ഗ്രേഡ് ടു വരെയുള്ള ക്ലാസുകളിലേക്കാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്നതെന്ന് ബിഒഡി വ്യക്തമാക്കി.
ഗുബ്രയില്‍ ആരംഭിച്ച മസ്കത്ത് ഇന്ത്യന്‍ സ്കൂളിന്റെ പുതിയ ബ്രാഞ്ചിലേക്കുള്ള അഡ്മിഷന് ഇത്തവണയുമുണ്ട്. ഇത് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കെജി പ്രവേശനം സാധ്യമാക്കും. ആദ്യ നറുക്കെടുപ്പ് മാര്‍ച്ച് പകുതിയോടെ നടക്കും. ഒഴിവ് വരുന്ന സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് ഏപ്രില്‍ ആദ്യ വാരത്തില്‍ നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.