
മസ്‌കത്ത്: മലപ്പുറം സ്വദേശി മസ്‌കത്തില്‍ തൂങ്ങി മരിച്ച നിലയില്‍. മലപ്പുറം വഴിക്കടവ് മരുത കല്ലന്‍കുന്നേല്‍ വീട്ടില്‍ മുഹമ്മദലിയുടെ മകന്‍ സുഹൈല്‍ (24) ആണ് തിങ്കളാഴ്ച വൈകിട്ട് മരിച്ചത്.
ബുറൈമിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന സുഹൈല്‍ വൈകിട്ട് ജോലി കഴിഞ്ഞ് ബന്ധുവിന്റെ കൂടെ മുറിയിലേക്ക് പോയതാണ്. ബന്ധു കുളിച്ചിറങ്ങി വരുമ്പോള്‍ സുഹൈലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗേറ്റിനോട് ചേര്‍ന്നുള്ള കമ്പിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ സുഹൈല്‍ മരിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.