
മസ്കറ്റ്: വാടക നിരക്കിൽ ഈ വർഷം വർധനയുണ്ടാകില്ലെന്ന് മസ്കറ്റ് നഗരസഭ. വാടക കരാര്‍ നിരക്ക് വര്‍ധന സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇത്തവണ നിരക്ക് വര്‍ധിപ്പിക്കുന്ന തീരുമാനം ഉണ്ടാകില്ലെന്നും നഗരസഭാ കൗണ്‍സിലര്‍ സാലിം മുഹമ്മദ് അല്‍ ഗമ്മാരിയാണ് അറിയിച്ചത്.
നഗരസഭയുടെ പുതിയ തീരുമാനം ഗുണം ചെയ്യുമെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ദ്ധർ പ്രതികരിച്ചു.
എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ബജറ്റിലെ പ്രഖ്യാപനത്തെ തുടര്‍ന്ന് വാടക കരാര്‍ നിരക്ക് മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി മസ്കത്ത് നഗരസഭ കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പുതിയ കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണുള്ളത്. അതിനാൽ കരാര്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.