Currency

മസ്കറ്റ് ഫെസ്റ്റിവൽ ജനുവരി 19 മുതൽ

സ്വന്തം ലേഖകൻThursday, January 12, 2017 8:22 am

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ഉപഭോക്തൃ പ്രദര്‍ശനം, ഫുട്ബാള്‍ ടൂര്‍ണമെന്റ്, ഗ്ലോബല്‍ ഫാഷന്‍ ഫോറം എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമാണ്.

മസ്കറ്റ്: മസ്കറ്റ് ഫെസ്റ്റിവലിന് ഈ മാസം 19ന് തുടക്കമാകും. മസ്കറ്റിലെ ഏറ്റവും വലിയ ഉല്‍സവമായ മസ്കറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി 12ന് അവസാനിക്കുന്ന വിധം 24 ദിവസമാണ് ഉണ്ടായിരിക്കുക. കഴിഞ്ഞ വർഷം വരെ ഒരു മാസമായിരുന്ന ഫെസ്റ്റിവലിന്റെ കാലാവധി. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് ഇപ്രാവശ്യം കാലാവധി കുറച്ചത്.

ഫെസ്റ്റിവലിന്റെ പ്രധാന വേദികളായ നസീം ഗാര്‍ഡനിലും അമിറാത്ത് പാര്‍ക്കിലും അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണെന്ന് കൗണ്‍സിലര്‍ സാലിം അല്‍ ഗമ്മാരി പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ഉപഭോക്തൃ പ്രദര്‍ശനം, ഫുട്ബാള്‍ ടൂര്‍ണമെന്റ്, ഗ്ലോബല്‍ ഫാഷന്‍ ഫോറം എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x