വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലും മുംബൈയിലും 2015ല്‍ മരണപ്പെട്ടത് 80,665 പേരെന്ന് പഠനം. 30 വയസിന് മുകളിലുള്ളവരുടെ കണക്കാണിത്. മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1995ന് ശേഷം ഇന്ത്യയില്‍ വന്‍നഗരങ്ങളില്‍ വായു മലിനീകരണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു.
മുംബൈ: വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലും മുംബൈയിലും 2015ല്‍ മരണപ്പെട്ടത് 80,665 പേരെന്ന് പഠനം. 30 വയസിന് മുകളിലുള്ളവരുടെ കണക്കാണിത്. മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1995ന് ശേഷം ഇന്ത്യയില്‍ വന്‍നഗരങ്ങളില്‍ വായു മലിനീകരണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഇത് ആളുകളില്‍ പല രോഗങ്ങളും പടരുന്നതിനും ഇടയാക്കിയിരുന്നു. ഇതാണ് വായുമലിനീകരണം മൂലമുള്ള മരണങ്ങള് വര്‍ധിക്കാന്‍ കാരണം.
2015ല്‍ സാമ്പത്തികമായി ഈ രണ്ട് നഗരങ്ങളിലെ നഷ്ടം 70,000 കോടി രൂപ വരുമെന്നും പഠനം പറയുന്നു. ഇന്ത്യയുടെ ആകെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 0.72 ശതമാനം വരുമിത്. മലിനീകരണം മൂലം ആളുകള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ഇത് ഉല്‍പ്പാദനത്തെ ബാധിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക രംഗത്ത് ഇത്രയും നഷ്ടം കണക്കാക്കുന്നത്.
മരണ തോതില്‍ 1995ലെ കണക്കിന്റെ ഇരട്ടിയോളമായി 2015ല്‍. വായുമലിനീകരണത്തെ തുടര്‍ന്ന് വിവിധ രോഗങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വന്‍വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 1995ല്‍ 19,716 ആയിരുന്നത് 2015ല്‍ 48,651ലേക്കെത്തി. മുംബൈയില്‍ 20 വര്‍ഷം കൊണ്ട് 19,291 ആയിരുന്നത് 32,014 ആയി വര്‍ധിച്ചു. വായുമലിനീകരണതോത് അനധികൃതമായി ഉയര്‍ന്നതോടെ ഡല്‍ഹിയില്‍ കെജ്രിവാള് സര്‍ക്കാര്‍ നിരത്തിലിറക്കാവുന്ന വാഹനങ്ങള്‍ക്കും വാഹന രജിസ്ട്രേഷനിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.