Currency

ഒമാനിലെ സര്‍ക്കാര്‍ കമ്പനികളിലെ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നു

സ്വന്തം ലേഖകന്‍Friday, January 20, 2017 2:46 pm

രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ജീവനക്കാര്‍ക്ക് നല്‍കിവന്നിരുന്ന വാര്‍ഷിക ബോണസ് അടക്കം നിരവധി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. എണ്ണ വിലയിടിവ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നാണ് നടപടി.

മസ്‌കത്ത്: രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ജീവനക്കാര്‍ക്ക് നല്‍കിവന്നിരുന്ന വാര്‍ഷിക ബോണസ് അടക്കം നിരവധി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. എണ്ണ വിലയിടിവ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നാണ് നടപടി.

ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, പലിശയില്ലാത്ത വ്യക്തിഗത വായ്പ, പലിശയില്ലാത്ത വീട് നിര്‍മ്മാണ വായ്പ, ചില ജീവനക്കാര്‍ക്ക് നല്‍കിവരുന്ന വന്‍ തുകയുടെ ബോണസ്, സൗജന്യ സ്‌കോളര്‍ഷിപുകള്‍, സൗജന്യ മൊബൈല്‍ ഫോണുകള്‍, സൗജന്യ മെഡിക്കല്‍ പരിശോധന, യാത്രയിലെ ആരോഗ്യ ഇന്‍ഷുറന്‍സ്, ഫര്‍ണിച്ചര്‍ അലവന്‍ സുകള്‍, പെരുന്നാളിനും റമദാനിലും നല്‍കിവരുന്ന അലവന്‍സുകള്‍ എന്നിവയാണ് നിര്‍ത്തലാക്കുന്നത്.

പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യചികിത്സ ലഭിക്കുമെന്നതിനാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കിയത് ഒമാനികളെ സംബന്ധിച്ച് വലിയപ്രശ്‌നമാകില്ല. എന്നാല്‍, വിദേശിജീവനക്കാര്‍ക്ക് ഇത് ബാധ്യതയാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x