Currency

അനബോളിക് സ്റ്റിറോയ്ഡിനെക്കുറിച്ചറിയാന്‍ പുതിയ ഗവേഷണ പദ്ധതി

സ്വന്തം ലേഖകന്‍Monday, January 23, 2017 12:41 pm

സ്റ്റിറോയ്ഡുകളുടെ സാന്നിധ്യം മനസിലാക്കാന്‍, രക്തം, മൂത്രം എന്നിവയ്ക്ക് പുറമേ ത്വക്ക്, മുടി, ഉമിനീര്‍ എന്നിവയ്ക്ക് സാധിക്കുമോ എന്നതും ഗവേഷണത്തിലൂടെ പരിശോധിക്കുന്നുണ്ട്.

ദോഹ: അനബോളിക് സ്റ്റിറോയ്ഡ്‌സിനെ കുറിച്ച് വിശദമായി മനസിലാക്കാവുന്ന പുതിയ ഗവേഷണ പദ്ധതിയുമായി ആന്റി ഡോപിങ് ലാബ് ഖത്തര്‍ (എഡിഎല്‍ക്യു). സ്റ്റിറോയ്ഡുകളുടെ സാന്നിധ്യം മനസിലാക്കാന്‍, രക്തം, മൂത്രം എന്നിവയ്ക്ക് പുറമേ ത്വക്ക്, മുടി, ഉമിനീര്‍ എന്നിവയ്ക്ക് സാധിക്കുമോ എന്നതും ഗവേഷണത്തിലൂടെ പരിശോധിക്കുന്നുണ്ട്. കൂടാതെ സ്റ്റിറോയിഡുകളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന പ്രതികൂല ഫലങ്ങള്‍ മനസിലാക്കുന്നതിനായി എലികളില്‍ പരീക്ഷണവും നടത്തും.

സംഘടനയുടെ ജീവശാസ്ത്ര ഗവേഷണ വിഭാഗവും ടാക്‌സിക്കൊളജി ആന്റ് മള്‍ട്ടിപര്‍പ്പസ് ലബോറട്ടറിയും ഡോപിങ് അനാലിസിസ് ലബോറട്ടറിയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉത്തേജക വിരുദ്ധ കമ്മ്യൂണിറ്റിക്ക് പ്രാദേശികമായും ആഗോളമായും നേട്ടമുണ്ടാക്കുകയാണ് ഗവേഷണ പദ്ധതിയുടെ ലക്ഷ്യം.

അതേസമയം ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികള്‍ക്ക് നേട്ടമില്ലാത്ത കാര്യമായതിനാല്‍ ഇത്തരം ശാസ്ത്രീയ പഠനങ്ങള്‍ക്ക് വാണിജ്യ മൂല്യം ലഭിക്കാറില്ല. ഖത്തര്‍ ഗവണ്‍മെന്റിന്റെയും ഐഓസിയടെയും സഹായത്തോടെയാണ് ഗവേഷണങ്ങള്‍ നടക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x