സര്‍ക്കാരിന്റെ പൊതുസേവന പദ്ധതികളും സബ്സിഡികളും ആധാറുവഴി ഗുണഭോക്താക്കളിലെത്തിക്കാന്‍ കഴിയുന്നുണ്ടെന്നും ആധാര്‍ വ്യാപകമായതോടെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് 36,144 കോടി രൂപ ലാഭമുണ്ടായതായും കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്ത് ആധാറെടുത്തവരുടെ എണ്ണം 111 കോടി കടന്നു. സര്‍ക്കാരിന്റെ പൊതുസേവന പദ്ധതികളും സബ്സിഡികളും ആധാറുവഴി ഗുണഭോക്താക്കളിലെത്തിക്കാന്‍ കഴിയുന്നുണ്ടെന്നും ആധാര്‍ വ്യാപകമായതോടെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് 36,144 കോടി രൂപ ലാഭമുണ്ടായതായും കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
47 കോടി ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. മാസം 1.8 കോടി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതായാണ് കണക്കുകള്‍. നോട്ട് അസാധുവാക്കലിനു മുമ്പ് ഇത് 60 ലക്ഷമായിരുന്നു എന്നും മന്ത്രി പറഞ്ഞു.
നവംബര്‍ ഒമ്പതു മുതല്‍ ജനുവരി 15 വരെ 8.39 കോടിയുടെ ആധാറധിഷ്ഠിത ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഇതില്‍ തന്നെ 3.73 കോടി ഡിസംബറിലും 2.06 കോടിയുടെ ഇടപാടുകള്‍ ജനുവരിയിലെ ആദ്യ രണ്ടാഴ്ചയുമാണ് നടന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.