ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ 68 സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളും പഴകിയ ആഹാരപദാര്‍ഥങ്ങളും വിറ്റ 68 സ്ഥാപനങ്ങള്‍ പൂട്ടിച്ചു.
മസ്‌ക്കത്ത്: ഒമാനില്‍ ഉപഭോക്തൃ സംരക്ഷണ നിയമം കര്‍ശനമാക്കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ 68 സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളും പഴകിയ ആഹാരപദാര്‍ഥങ്ങളും വിറ്റ 68 സ്ഥാപനങ്ങള്‍ പൂട്ടിച്ചു.
സൗത്ത് അല്‍ ഷാര്‍ഖിയ മേഖലയില്‍ 752 സ്ഥാപനങ്ങര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ 61 എണ്ണം പൂട്ടിക്കുകയും 299 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. അതേസമയം സുറില്‍ 224 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയെതുടര്‍ന്ന് 20 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും 16 സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും ചെയ്തു.
രാജ്യത്ത് ഉപഭോക്തൃ നിയമം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചത്. താക്കീത് നല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍ ചിലതിന് പിഴയും ഈടാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.