അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്തെ വിമാന യാത്രാ നിരക്കുകള്‍ ഉയരില്ലെന്നും ഫ്യയര്‍ ചാര്‍ജടക്കമുള്ള നിരക്കുകള്‍ ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.
ദോഹ: രാജ്യത്തെ വിമാന യാത്രാ നിരക്കില്‍ ഉടനെ വര്‍ദ്ധനവുണ്ടാവില്ലെന്ന് ഖത്തറിലെ ട്രാവല്‍ ഏജന്‍സികള്‍. അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്തെ വിമാന യാത്രാ നിരക്കുകള്‍ ഉയരില്ലെന്നും ഫ്യയര്‍ ചാര്‍ജടക്കമുള്ള നിരക്കുകള്‍ ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.
യാത്രക്കാര്‍ കുറവായ സമയത്ത് യാത്രാ നിരക്കുകളില്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയാല്‍ അത് കമ്പനികള്‍ തിരിച്ചടിയാകുമെന്നും അധികൃതകര്‍ വ്യക്തമാക്കി. ഇന്ധന വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് മൂലം ഖത്തര്‍ എയര്‍വേയ്‌സ് ഫ്യുയര്‍ ചാര്‍ജ് ഈടാക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.