Currency

ഒമാനില്‍ വാഹനാപകട നിരക്ക് കുറഞ്ഞു; വിദേശികളുടെ മരണ സംഖ്യയില്‍ വര്‍ധന

സ്വന്തം ലേഖകന്‍Sunday, January 29, 2017 8:52 am

2016ല്‍ 4,219 റോഡ് അപകടങ്ങള്‍ റജിസ്റ്റര്‍ ചെയ്തതപ്പോള്‍ 2015ല്‍ ഇത് 6,279 ആയിരുന്നു. പരുക്കേറ്റവരുടെ എണ്ണത്തിലും 19.2 രണ്ട് ശതമാനം കുറവുണ്ടായി.

മസ്‌കത്ത്: ഒമാനില്‍ വാഹനാപകട നിരക്ക് കുറഞ്ഞു. എന്നാല്‍ അപകടങ്ങളില്‍ മരണപ്പെടുന്നവരുടെയും പരുക്കേല്‍ക്കുന്നവരുടെയും എണ്ണം വര്‍ധിച്ചു. ദേശീയ സ്ഥിതി വിവര വിഭാഗം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാഹനാപകട നിരക്കില്‍ 32.8 ശതമാനത്തിന്റെ കുറവാണ് കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നത്.

2016ല്‍ 4,219 റോഡ് അപകടങ്ങള്‍ റജിസ്റ്റര്‍ ചെയ്തതപ്പോള്‍ 2015ല്‍ ഇത് 6,279 ആയിരുന്നു. പരുക്കേറ്റവരുടെ എണ്ണത്തിലും 19.2 രണ്ട് ശതമാനം കുറവുണ്ടായി.

അതേസമയം, അപകടങ്ങളില്‍ 692 പേരാണ് മരിച്ചത്. മുന്‍ വര്‍ഷം മരണ നിരക്ക് 675 ആയിരുന്നു. അപകടങ്ങളില്‍ മരിച്ച വിദേശികളുടെ എണ്ണത്തില്‍ 16.1 ശതമാനം വര്‍ധനയാണ് ഉണ്ടായത്. സ്വദേശികളുടെ മരണ നിരക്ക് 3.9 ശതമാനം വര്‍ധിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x