Currency

സലാം എയര്‍ ഒമാന്റെ ആദ്യ സര്‍വിസ് ഇന്ന്

സ്വന്തം ലേഖകന്‍Monday, January 30, 2017 1:11 pm

സലാം എയറിന്റെ സര്‍വിസ് ആദ്യഘട്ടത്തില്‍ പ്രതിദിനം മൂന്നുമുതല്‍ നാലു വരെയാകും നടത്തുക. 174 ഇക്കോണമി ക്ലാസ് സീറ്റുകളാണ് വിമാനത്തിലുള്ളത്. ലൈറ്റ് ഫെയര്‍ വിഭാഗത്തില്‍ ഏഴു കിലോ ഹാന്‍ഡ് ലഗേജ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

മസ്‌കത്ത്: ബജറ്റ് വിമാനകമ്പനിയായ സലാം എയറിന്റെ ആദ്യ സര്‍വിസ് ഇന്ന് നടക്കും. എ320 എയര്‍ബസ് ഇനത്തില്‍ പെടുന്ന വിമാനത്തിന്റെ ആദ്യ സര്‍വിസ് രാവിലെ 10.05ന് സലാലയില്‍ നിന്ന് മസ്‌കത്തിലേക്കാണ്. സലാം എയറിന്റെ സര്‍വിസ് ആദ്യഘട്ടത്തില്‍ പ്രതിദിനം മൂന്നുമുതല്‍ നാലു വരെയാകും നടത്തുക. 174 ഇക്കോണമി ക്ലാസ് സീറ്റുകളാണ് വിമാനത്തിലുള്ളത്. ലൈറ്റ് ഫെയര്‍ വിഭാഗത്തില്‍ ഏഴു കിലോ ഹാന്‍ഡ് ലഗേജ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ 20 കിലോ ബാഗേജ് അലവന്‍സ് ലഭ്യമാക്കുന്ന ഫ്രന്‍ഡ്‌ലി ഫെയര്‍, യാത്രാ തീയതി അധികനിരക്കില്ലാതെ മാറ്റാനാകുന്ന ഫ്‌ളെക്‌സി ഫെയര്‍ എന്നിങ്ങനെയാണ് ടിക്കറ്റുകള്‍ ഉണ്ടാവുക.

മസ്‌കത്തില്‍ നിന്ന് സലാലയിലേക്കുള്ള യാത്രക്കാരില്‍ 20 മുതല്‍ 30 ശതമാനം വരെ വിപണി പങ്കാളിത്തമാണ് കമ്പനി ലക്ഷ്യമിടുന്നത്. സലാലയ്ക്ക് ശേഷം ഫെബ്രുവരി പകുതിയോടെ ദുബായിലേക്ക് സര്‍വിസ് ആരംഭിക്കുമെന്നും സി.ഇ.ഒ പറഞ്ഞു. തുടര്‍ന്ന് ജിദ്ദ, മദീന, പാകിസ്താനിലെ കറാച്ചി, മുള്‍ത്താന്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലേക്കും സര്‍വിസുകള്‍ ആരംഭിക്കും.

അതേസമയം ഇന്ത്യയിലേക്ക് സര്‍വിസ് ആരംഭിക്കുന്ന വിഷയത്തില്‍ തീരുമാനം ആയിട്ടില്ല. ഇത് സംബന്ധിച്ച് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x