Currency

ഖത്തറില്‍ ശീതതരംഗത്തിന് സാധ്യത

സ്വന്തം ലേഖകന്‍Tuesday, January 31, 2017 3:21 pm

സൈബീരിയയിലുണ്ടാകുന്ന അമിത മര്‍ദത്തിന്റെ ഫലമായി വ്യാഴാഴ്ച മുതല്‍ രാജ്യത്ത് ശീതതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറന്‍ കാറ്റും ശക്തമാകും. വ്യാഴാഴ്ചയ്ക്കും ഞായറാഴ്ചക്കുമിടയിലാകും ശീതതരംഗം ഉണ്ടാകുന്നത്

സ്വന്തം േലഖകന്‍

ദോഹ: സൈബീരിയയിലുണ്ടാകുന്ന അമിത മര്‍ദത്തിന്റെ ഫലമായി വ്യാഴാഴ്ച മുതല്‍ രാജ്യത്ത് ശീതതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറന്‍ കാറ്റും ശക്തമാകും. വ്യാഴാഴ്ചയ്ക്കും ഞായറാഴ്ചക്കുമിടയിലാകും ശീതതരംഗം ഉണ്ടാകുന്നത്

ഈ ദിവസങ്ങളില്‍ ദോഹയിലെ താപനില മൂന്ന് മുതല്‍ ആറ് ഡിഗ്രി വരെ കുറയും. പരമാവധി താപനില 17-20 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 10-13 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഉള്‍പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗം 15 മുതല്‍ 28 നോട്ടിക് മൈല്‍ വേഗത്തിലാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x