Currency

സ്വകാര്യ കമ്പനികളിലെ ബോര്‍ഡ് അംഗമാകാന്‍ കുറഞ്ഞത് ഇരുപത് വയസ്

സ്വന്തം ലേഖകന്‍Tuesday, January 31, 2017 3:29 pm

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അല്ലെങ്കില്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് അതോറിറ്റി എന്നിവയുടെ നിയന്ത്രണ പരിധിയില്‍ ഉള്‍പ്പെടാത്ത സ്വകാര്യ കമ്പനികളിലാണ് പുതിയ മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നത്.

ദോഹ: ഖത്തറില്‍ സ്വകാര്യ കമ്പനികളിലെ ബോര്‍ഡ് അംഗമാകാന്‍ കുറഞ്ഞത് ഇരുപത് വയസുണ്ടായിരിക്കണമെന്ന് സാമ്പത്തിക വാണിജ്യ മന്ത്രാലയം. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അല്ലെങ്കില്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് അതോറിറ്റി എന്നിവയുടെ നിയന്ത്രണ പരിധിയില്‍ ഉള്‍പ്പെടാത്ത സ്വകാര്യ കമ്പനികളിലാണ് പുതിയ മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നത്.

ബോര്‍ഡ് അംഗമകാന്‍ വേണ്ട യോഗ്യത സംബന്ധിച്ച മാര്‍ഗ നിര്‍ദേശത്തിലാണ് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ കമ്പനിയിലോ കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളിലോ സീനിയര്‍ എക്‌സിക്യൂട്ടീവ് പദവിയിലുള്ള വ്യക്തി ബോര്‍ഡ് അംഗമാകാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x