Currency

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ സിബിഎസ്ഇ (ഐ) നിര്‍ത്തലാക്കും

സ്വന്തം ലേഖകന്‍Friday, February 3, 2017 3:21 pm

2010-2011 വര്‍ഷം ആരംഭിച്ച ഈ പാഠ്യപദ്ധതി 2017-2018 വര്‍ഷം മുതല്‍ നടപ്പിലാക്കില്ലെന്ന് സി.ബി.എസ്.ഇയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നു.

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ സിബിഎസ്ഇ (ഐ) പാഠ്യപദ്ധതി നിര്‍ത്തലാക്കുന്നു. അടുത്ത അദ്ധ്യയനവര്‍ഷം മുതലാണ് സിബിഎസ്ഇ (ഐ) പാഠ്യപദ്ധതി നിര്‍ത്തലാക്കുന്നത്. ആഗോള നിലവാരമുള്ള റീഡിങ് മെറ്റീരിയലുകളും മറ്റും ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളാണ് ഈ തീരുമാനത്തിന് പിന്നില്‍. 2010-2011 വര്‍ഷം ആരംഭിച്ച ഈ പാഠ്യപദ്ധതി 2017-2018 വര്‍ഷം മുതല്‍ നടപ്പിലാക്കില്ലെന്ന് സി.ബി.എസ്.ഇയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നു.

ബിര്‍ള പബ്ളിക് സ്‌കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ തുടങ്ങിയ പല സ്‌കൂളുകളും മെയിന്‍ സി.ബി.എസ്.ഇ കരിക്കുലത്തോടൊപ്പം സിബിഎസ്ഇ(ഐ)യും നിലനിര്‍ത്തുന്നവയാണ്. എന്നാല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം, വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇ(ഐ) സിലബസ് പിന്തുടരാന്‍ പറ്റില്ല.

സി.ബി.എസ്.ഇ.യുമായി അഫ്ലിയേറ്റ് ചെയ്യാത്ത സി.ബി.എസ.്ഇ(ഐ) സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ക്കും ഈ തീരുമാനം ബാധകമാണ്. അതേസമയം അവര്‍ക്ക് സി.ബി.എസ്.ഇ അഫ്ലിയേഷനുവേണ്ടി ശ്രമിക്കാവുന്നതാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സിലബസ് പിന്തുടരുന്ന സി.ബി.എസ.്ഇ സ്‌കൂളുകള്‍ക്കും അടുത്ത വര്‍ഷം മുതല്‍ ഇത് തുടരാന്‍ സാധിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x