അടിസ്ഥാന പരിചയം പോലുമില്ലാത്തവര്‍ സാങ്കേതിക മേഖലയില്‍ ജോലിയെടുക്കുന്നത് രാജ്യ സുരക്ഷക്ക് ആപത്താണെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സാങ്കേതിക മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഖത്തറില്‍ പുതിയ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കും.
ദോഹ: അടിസ്ഥാന പരിചയം പോലുമില്ലാത്തവര്‍ സാങ്കേതിക മേഖലയില്‍ ജോലിയെടുക്കുന്നത് രാജ്യ സുരക്ഷക്ക് ആപത്താണെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സാങ്കേതിക മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഖത്തറില്‍ പുതിയ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കും. മുന്‍സിപ്പല്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
ഇലക്ട്രീഷ്യന്, പ്ലമ്പര്‍, നിര്‍മാണ മേഖല തുടങ്ങിയ ജോലി ചെയ്യുന്നവര്‍ക്കാണ് ഇത് ബാധകമാവുക. വിവിധ വിസകളില്‍ രാജ്യത്തു പ്രവേശിക്കുകയും പിന്നീട് വൈദ്യുതി, സുരക്ഷാ, എന്‍ജിനീയറിങ്, കെട്ടിട നിര്‍മാണം എന്നീ മേഖലകളില്‍ തൊഴിലെടുക്കുകയും ചെയ്യുന്നവരുടെ എണ്ണം രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.
ഇതേ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാനാണ് തീരുമാനം. സാങ്കേതിക മേഖലയിലുള്ള ജോലിക്കാര്‍ക്ക് ആവശ്യമായ യോഗ്യതകളുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാകും പുതിയ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുക. നിലവില്‍ തൊഴില്‍ മന്ത്രാലയം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ ജോലിയെ പറ്റി സൂചിപ്പിക്കുന്നില്ല. ഇതിനായി കര്‍ശന നിരീക്ഷണം റിക്രൂട്ടിങ് കമ്പനികള്‍ക്കും ഏര്‍പ്പെടുത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.