പപ്പായ മരങ്ങളും വാഴയുമാണ് പ്രധാനമായും കടപുഴകി വീണത്. ചില സന്ദര്‍ഭങ്ങളില്‍ കാറ്റ് 50 നോട്ടിക്കല്‍ മൈലില്‍ കൂടിയ വേഗത്തിലാണ് അടിച്ചത്. 15,000 റിയാലിന്റെയെങ്കിലും നഷ്ടമുണ്ടായതായി മലയാളി കര്ഷകന് പറഞ്ഞു.
സലാല: ശക്തമായ കാറ്റില്‍ സലാലയില്‍ വ്യാപക കൃഷിനാശം. പപ്പായ മരങ്ങളും വാഴയുമാണ് പ്രധാനമായും കടപുഴകി വീണത്. ചില സന്ദര്‍ഭങ്ങളില്‍ കാറ്റ് 50 നോട്ടിക്കല്‍ മൈലില്‍ കൂടിയ വേഗത്തിലാണ് അടിച്ചത്. 15,000 റിയാലിന്റെയെങ്കിലും നഷ്ടമുണ്ടായതായി മലയാളി കര്ഷകന് പറഞ്ഞു.
ഹാഫക്ക് സമീപമുള്ള ഒരു തോട്ടത്തില്‍ തൊഴിലാളികള്‍ക്ക് താമസിക്കാനായി കെട്ടിയ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. മുനിസിപ്പാലിറ്റിയില്‍ കരാര്‍ ചെയ്ത് മാസാന്തം നികുതിയടക്കുന്ന തോട്ടങ്ങള്ക്കുമാത്രമേ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയുള്ളു എന്നതിനാല്‍ കരാറെടുത്ത മലയാളികളുള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യത കുറവാണ്. അതേസമയം അവധിദിനങ്ങളായതിനാല്‍ പലരും വീടുകളില്‍ കഴിച്ചുകൂട്ടിയതിനാല്‍ വലിയദുരന്തങ്ങള്‍ ഒഴിവായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.